നല്ല രസം ഉണ്ടാക്കൽ ചില്ലറകാര്യമല്ല. ദഹനത്തിനു സഹായിക്കുന്ന രസം ചോറിനൊപ്പം കഴിക്കുന്നത് പോലെ തന്നെ വെറുതെ കുടിക്കാനും ഒരു രസമാണ്. എളുപ്പത്തിലുണ്ടാക്കാവുന്ന നാടൻ രസം.
ആവശ്യമുള്ള ചേരുവകൾ
രസത്തിനു കട്ടി കിട്ടാൻ രഹർ പരിപ്പ് , മുതിര , ചെറുപയർ, മസൂർ പരിപ്പ് ഇവയിൽ ഏതങ്കിലും വേവിച്ച വെള്ളം- ഒന്നര കപ്പ്
മഞ്ഞൾപ്പൊടി -1/2 ടീസ്പൂൺ
മുളക് പൊടി – 1 ടീസ്പൂൺ
കുരുമുളക് പൊടി – 1 ടീസ്പൂൺ
മല്ലിപ്പൊടി – 1 ടീസ്പൂൺ
ജീരകം 1/2 ടീസ്പൂൺ
ചെറിയ ഉള്ളി – 5 എണ്ണം
പച്ചമുളക് – 2 എണ്ണം
വെളുത്തുള്ളി – 4 അല്ലി
ഇഞ്ചി – 1 ചെറിയ കഷ്ണം
തക്കാളി – 1 വലുത് ചെറിയ കഷ്ണങ്ങളാക്കിയത്
മല്ലിയില
വെളിച്ചെണ്ണ
കായം – 1 ചെറിയ കഷ്ണം
വാളൻ പുളി പിഴിഞ്ഞത്
കറിവേപ്പില — രണ്ടു തണ്ട്
കടുക് ,ഉലുവ കുറച്ച് .
തയാറാക്കുന്ന വിധം
ചെറിയ ഉള്ളി, ഇഞ്ചി പച്ചമുളക് വെളുത്തുള്ളി എന്നിവ ചതച്ചെടുക്കുക. വറവിന് ആവശ്യമുള്ളവ മാറ്റിവച്ചു ബാക്കിയുള്ള ചേരുവകളെല്ലാം നന്നായി യോജിപ്പിച്ച് ഉപ്പു ചേർത്ത് തിളപ്പിച്ചെടുക്കുക. വെള്ളം ആവശ്യമെങ്കിൽ ചേർക്കാം. കടുകും കറിവേപ്പിലയും ഉലുവയും വെളിച്ചെണ്ണയിൽ വറുത്തിട്ട ശേഷം ചൂടോടെ ഉപയോഗിക്കാം.
രസത്തിൽ ഉപയോഗിച്ചിരിക്കുന്ന പുളി, മലബന്ധം പോലുള്ള പ്രശ്നങ്ങൾ തടയാൻ സഹായിക്കും. ദഹനത്തെ സഹായിക്കുന്ന നാരുകളും രസത്തിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
ശരീരഭാരം കുറയ്ക്കാനും രസം സഹായകമാണെന്നാണ് പഠനങ്ങൾ പറയുന്നത്. രസം കഴിക്കുമ്പോൾ ശരീരത്തിന് അനുഭവപ്പെടുന്ന ചൂട് വിയർക്കാനും ധാരാളം മൂത്രം ഉൽപ്പാദിപ്പിക്കപ്പെടാനും സഹായിക്കും. ഇതുവഴി ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളപ്പെടുകയും ഉപാപചയ പ്രവർത്തനങ്ങൾ വേഗത്തിലാക്കുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക