വാതം, ചർമരോഗങ്ങൾ വളം കടി, ധാതുക്ഷയം, ലൈംഗികശേഷിക്കുറവ്, രക്താവമർദ്ദം പ്രസവാനന്തരം സ്ത്രീകൾക്കുണ്ടാവുന്ന ക്ഷീണം, അതിസാരം, ഗ്രഹണി, പ്രമേഹം, വളം കടി, കാൽ വെടിപ്പ് എന്നിവ കശുവണ്ടി ശമിപ്പിക്കും.
പറങ്കിമാങ്ങ ശേഖരിച്ച് ഭരണിയിലാക്കി അടച്ചു കെട്ടി മണ്ണിൽ കുഴിച്ചിടുക. 21 ദിവസം കഴിഞ്ഞ് പുറത്തെടുത്ത് അരിച്ച് സൂക്ഷിക്കുക. ഇത് മുതിർന്നവർക്ക് ഒരു ടീസ്പൂണും കുട്ടികൾക്ക് പ്രായാനുസരണം അര ടീസ്പൂണോ അതിൽ കുറവോ കൊടുക്കാം. നല്ല ദഹനം ഉണ്ടാകാനും ഗ്യാസ് ട്രബിൾ ശമിക്കാനും ഉത്തമം. ഇത് ഹൃദയാരോഗ്യം വർദ്ധിപ്പിക്കുന്നതും കൊളസ്ട്രോളും അമിതവണ്ണവും കുറയ്ക്കുന്നതിനും നല്ലതാണ്. .
കശുമാവിൽ വളരുന്ന ഇത്തിൾകണ്ണി കടയോടെ പറിച്ച് നുറുക്കി ഉണക്കി പൊടിച്ച് സേവിച്ചാൽ പ്രമേഹത്തിന് നല്ലതാണ്.
ഇളയ കശുവണ്ടി പറിച്ച് നുറുക്കി തിളപ്പിച്ചാറിയ വെള്ളത്തിൽ ഇട്ട് കറ കളഞ്ഞ് കഴുകിവാരി എടുത്താൽ അച്ചാറിടാൻ നല്ലതാണ്. ഇളയ കശുവണ്ടി പരിപ്പ് കറിവക്കാനും നല്ലതാണ്.
കശുമാവിൻ പശ കാൽ വീണ്ട് കീറുന്ന രോഗത്തിന് . കാൽ പാദങ്ങളിൽ ഉപയോഗിക്കാം.
പറങ്കിമാവിന്റെ തൊലി ചതച്ചിട്ട് വെന്ത വെള്ളത്തിൽ കാൽ കഴുകിയാൽ വളം കടി ശമിക്കും.
അരക്കഴഞ്ച് പറങ്കിമാവിൽ തൊലി മോരിൽ അരച്ച് കഴിച്ചാൽ വായ്പുണ്ണ് ശമിക്കും.
കശുവണ്ടി പരിപ്പ് കുറേശെ ചവച്ചരച്ച് തിന്നാൽ ഗർദഛർദ്ദി ശമിക്കും.
പറിങ്കി മാവിൻ്റ തളിരിലയും സമം ഉലുവ വറുത്ത് പൊടിച്ചതും കരിപ്പോട്ടിയും ചേർത്ത് നെല്ലിക്കാ വലുപ്പത്തിൽ അരച്ചുരുട്ടി രാവിലെയും വൈകുന്നേരവും ഒരു ഉരുള വീതം കഴിക്കുക വയറുകടി അൾസർ വയറ്റിൽ പുണ്ണ് ഉദരരോഗങ്ങൾ എന്നിവക്ക് ഉത്തമം.
കശുമാങ്ങയുടെ നീര് (ചാറ് )ഒരു പരന്ന പാത്രത്തിൽ വയ്ക്കുക. രണ്ട് ദിവസം കഴിയുമ്പോൾ അതിൽ ദോശപോലെ വെളുത്ത പാട രൂപപ്പെടും. അത് എടുത്തുകളയണം. ചിലപ്പോൾ ഒന്നോ രണ്ടോ പ്രാവശ്യംകൂടി പാട നീക്കേണ്ടിവരും. അതിനുശേഷം ചില്ലുകുപ്പിയിൽ ആക്കി സൂക്ഷിച്ചു വയ്ക്കണം.(ചിലർ മണ്ണിൽ കുഴിച്ചിടും) കുപ്പി പൊട്ടിപ്പോകാതെ നോക്കണം.90ദിവസം കഴിഞ്ഞു ഉപയോഗിക്കാം. വയറുവേദനക്ക് ഉത്തമം. കഴിക്കുമ്പോൾ ഇഞ്ചി നീര് ചേർത്തോ ചേർക്കാതെയോ കഴിക്കാം.
മേൽ പറഞ്ഞ പോലെ പാടനീക്കിയ പറിങ്കി മാങ്ങ നീരും സമം ഇഞ്ചിനിരും ആവശ്യത്തിന് കുരുമുളകുപൊടിയും ചേർത്ത് ചില്ല് കുപ്പിയിൽ നിറച്ച് ഡബിൾ കോർക്ക് ചെയ്ത് കുഴിച്ചിടുക 90 ദിവസത്തിന് ശേഷം കുപ്പി അനങ്ങാതെ അടപ്പ് തുറന്ന് ഒരു ഔൻസ് വീതംരാവിലെയും വൈകുന്നേരവും കഴിക്കുക അമിതമായ ഗ്യാസ് വയറ്റു വേദന വയർ പെരുക്കം എന്നിവക്ക് ഉത്തമം. ഇത് ട്രൈഗ്ലിസറൈഡ് കുറക്കാൻ ഉപകരിക്കുന്നു ഹാർട്ടിനെ സംരക്ഷിക്കുന്നു. ഹ്യദയാഘാത സാധ്യത കുറക്കുന്നു.
പറിങ്കി മാവിൻ പട്ട ഇട്ട് വെന്ത വെള്ളം തിളപ്പിച്ച് ആവി കൊണ്ടാൽ നടുവേദന കുറയും.
കശുമാവിന്റ തളിരില കയ്യിലിട്ട് ഞെരടി അതിന്റെ ഗന്ധം ശ്വസിച്ചുകൊണ്ടിരുന്നാൽ യാത്ര ചെയ്യുമ്പോൾ ഉണ്ടാകുന്ന ഛർദ്ദി ഒഴിവാകും..
കശുമാവിൽ തൊലിയും നാട്ടുമാവിൻ തൊലിയും കുരുമുളകും ചേർത്ത് കഷായം വച്ച് ഉപ്പു ചേർത്ത് കവിൾ കൊണ്ടാൽ പല്ലുവേദന, നൊണ്ണുവീക്കം, വായ്പുണ്ണ്, പല്ലിന്റെ കേട്, പല്ല് പൊടിയുക മുതലായ രോഗങ്ങൾ ശമിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക