ആവശ്യമായ ചേരുവകൾ
ആര്യവേപ്പിന് പട്ട :20 ഗ്രാം
കരുവേല പട്ട -20 ഗ്രാം
ഇന്തുപ്പ് : 5 ഗ്രാം
മഞ്ഞള്‍പൊടി :10 ഗ്രാം
ഗ്രാമ്പൂ :20 ഗ്രാം
ത്രിഫല ചൂര്‍ണം : 20 ഗ്രാം
പടിക്കാരം : 5 ഗ്രാം
തയ്യാറാക്കേണ്ട വിധം
പട്ടകള് രണ്ടും ഇന്തുപ്പും ഗ്രാമ്പൂവും നല്ലവണ്ണം പൊടിച്ചെടുക്കുക. അതിന്റെ കൂടെ മഞ്ഞൾപ്പൊടി, ത്രിഫല ചൂർണ്ണം, പടിക്കാരം എന്നിവ ചേര്‍ത്തു നല്ലവണ്ണം ഇളക്കി ഒരു ഗ്ലാസ് ഭരണിയില്‍ ആക്കി സൂക്ഷിക്കുക.
അതിൽ നിന്നും ഒരു നുള്ള് വീതം എടുത്തു രാവിലെയും, വൈകുന്നേരം ഭക്ഷണം കഴിഞ്ഞും പല്ല് തേക്കുക. ആദ്യം വിരല്‍ കൊണ്ട് മരുന്ന് പല്ലിലും മോണയിലും തേച്ചു പിടിപ്പിച്ചതിനു ശേഷം ബ്രഷ് അല്ലെങ്കില്‍ നാടന്‍ ബ്രഷ് കൊണ്ട് പല്ല് തേക്കുക. വാ ചൂട് വെള്ളം കൊണ്ട് നല്ലവണ്ണം കഴുകുക .
ഇത് കൊണ്ട് പതിവായി പല്ലുതേച്ചാൽ പുഴുപ്പല്ല് ഉണ്ടാകുന്നതു തടയും. പല്ലിലെ കറകള്‍, മഞ്ഞ കറ എന്നിവ മാറും. വായ് പുണ്ണ് ശമിക്കും . കാൻസർ രോഗികള്‍ക്ക ഈ ചൂർണ്ണം പ്രയോജനപ്പെടും. പല്ലിന്റെ ആട്ടം മാറും. മോണ വീക്കം, മോണയില്‍ നിന്നും രക്തം വരുക, പല്ല് പുളിപ്പ്, റൂട്ട് കനാല്‍ ചെയ്ത പല്ലുകൾക്ക് ഉണ്ടാകുന്ന ആട്ടം വേദന ഇവയൊക്കെ ശമിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക