ഇന്നത്തെ ഭക്ഷണശീലത്തിന്റെ ഫലമായി നമ്മളിൽ പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് മലബന്ധം. ഒരു പരിധിവരെ നാം കഴിക്കുന്ന ഭക്ഷണങ്ങളിൽ ശ്രദ്ധിച്ചാൽ തന്നെ ഈ ബുദ്ധിമുട്ട് ഒഴിവാക്കാം. അതിനോടൊപ്പം തന്നെ ഇതൊഴിവാക്കാൻ വീട്ടിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒരു ഔഷധം പരിചയപ്പെടാം.
oru ലിറ്റർ തേങ്ങാവെള്ളത്തിൽ അരക്കിലോ ശർക്കര ചേർത്ത് കലക്കി യോജിപ്പിച്ച് ഒരാഴ്ച ഭരണയിലോ ചില്ലുപാത്രത്തിലോ സൂക്ഷിച്ചു വയ്ക്കുക. ഒരാഴ്ച കഴിഞ്ഞതിന് ശേഷം ഇത് അരിച്ചെടുത്തു രാവിലെ വെറും വയറ്റിലോ രാത്രി കിടക്കുന്നതിന് മുമ്പോ 30 മില്ലിലിറ്റർ വീതം കുടിക്കുക. കൂടെ നാരുകളടങ്ങിയ ഭക്ഷണം കൂടുതലായും ഡയറ്റിൽ ഉൾപ്പെടുത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക