അമൽ നീരദ് മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ഭീഷ്മ പർവ്വം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന് റിപ്പോർട്ട്. ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച മൈക്കിളപ്പൻ എന്ന കഥാപാത്രത്തെ തെലുങ്കിൽ ചിരഞ്ജീവി അവതരിപ്പിക്കുന്നു എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. നടൻ രാം ചരൺ ഭീഷ്മപർവ്വം റീമേക്കിനുള്ള അവകാശം സ്വന്തമാക്കി എന്നാണ് വിവരം. സൗത്ത് ഇന്ത്യൻ സിനിമകളുടെ വിവരങ്ങൾ അറിയിക്കുന്ന ട്വിറ്റർ പേജിലാണ് ഭീഷ്മപർവ്വത്തിന്റെ തെലുങ്ക് റീമേക്ക് ഒരുങ്ങുന്നുവെന്ന വിവരം പങ്കുവെച്ചിരിക്കുന്നത്.
ലൂസിഫർ എന്ന ചിത്രത്തിന്റെ തെലുങ് പതിപ്പായ ഗോഡ്ഫാദർ ആണ് ഇപ്പോൾ ചിരഞ്ജീവിയുടേതായി പുറത്തിറങ്ങിയിരിക്കുന്ന ചിത്രം. ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തെ ആണ് ചിരഞ്ജീവി അവതരിപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക