ബ്രെഡ് ഏറ്റവും എളുപ്പത്തിൽ കേടാകുന്ന ഭക്ഷണസാധനമാണ് . ബ്രഡിൽ പൂപ്പൽ കയറിയാൽ അത് കഴിച്ചു പോയാൽ വയറിളക്കവും ഛർദിയുമുണ്ടാക്കും.
പായ്ക്ക് ചെയ്ത ഡേറ്റ് നോക്കി വേണം കടയിൽനിന്നു ബ്രെഡ് വാങ്ങാൻ. പായ്ക്ക് ചെയ്തു മൂന്നു ദിവസത്തിനകം ബ്രെഡ് കഴിച്ചുതീർക്കണം. ചില ബ്രെഡ് കഴിക്കുമ്പോൾത്തന്നെ രുചിവ്യത്യാസം തോന്നാം. അങ്ങനെയുള്ളവയിൽ പൂപ്പൽ പടർന്നിട്ടുണ്ടോ എന്നു ശ്രദ്ധിക്കണം.
പൂപ്പൽ ഇല്ലെങ്കിൽ അന്നുതന്നെ ഉപയോഗിച്ചു തീർക്കണം. ബ്രെഡ് ഒന്നോ രണ്ടോ ദിവസം ഫ്രിഡ്ജിൽ വച്ചശേഷം മൊരിച്ചെടുത്ത് ഉപയോഗിക്കുന്നതിൽ തെറ്റില്ല. എന്നാൽ, രണ്ടുദിവസത്തിൽ കൂടുതൽ പഴകിയ ബ്രെഡ് ഉപയോഗിക്കരുത്.
പേരിനു മാത്രം ചേരുവ ഉൾപ്പെടുത്തി ഉയർന്ന വിലയ്ക്ക് ബ്രെഡ് വിൽക്കുന്നത് ഭക്ഷ്യ വകുപ്പിന്റെ നടപടിക്ക് ഇടയാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക