നമ്മുടെ പറമ്പിലും തൊടിയിലും സർവസാധാരണമായി കണ്ടുവരുന്ന ഒന്നാണ് വട്ട. ചില സ്ഥലങ്ങളിൽ ഇതിനെ പൊരിയണി എന്നും പറയാറുണ്ട്. സാധാരണ നാം ചക്കയപ്പവും ഇലയപ്പവും ഒക്കെ ഉണ്ടാക്കാൻ ഈ ഇലയാണ് ഉപയോഗിക്കുക. എന്നാൽ ഇതുകൂടാതെ നിരവധി ആരോഗ്യഗുണങ്ങളും ഈ ഇലയ്ക്കുണ്ട്.
വട്ടയുടെ വേരുകൾ, പുറംതൊലി, ഇലകൾ എന്നിവ തെക്ക്-കിഴക്കൻ ഏഷ്യയിലെ പരമ്പരാഗത വൈദ്യശാസ്ത്രത്തിൽ വയറുവേദന, ഛർദ്ദി, ഹീമോപ്റ്റിസിസ്, ചുമ, പനി എന്നിവ ചികിൽസിക്കാൻ ഇത് ഉപയോഗിക്കുന്നു.
ഇലകൾ മുറിവുകൾ, അൾസർ, വ്രണങ്ങൾ, പരു എന്നിവ ഭേദമാക്കാൻ ബാഹ്യമായി പ്രയോഗിക്കുന്നു. കൂടാതെ പ്രസവാനന്തര കുളിയിലും ഇത് ഉപയോഗിക്കാറുണ്ട്.
ഉറുമ്പുകളെ അകറ്റാൻ ഇത് ഉത്തമമാണ്. ഇലകൾ നാഡീവ്യൂഹത്തെ പരിപോഷിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക