കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് അവസാനിക്കുമ്പോൾ ചൂടേറിയ രാഷ്ട്രീയ ചർച്ചകൾക്കാണ് അരങ്ങൊരുങ്ങുന്നത്. ശശി തരൂരോ ഖാർഖെയോ എന്ന ചർച്ച പർട്ടിക്കുള്ളിലും പുറത്തും സജീവമാണ്.
തെരഞ്ഞെടുപ്പ് സംബന്ധിച്ച് മറ്റു രാഷ്ട്രീയ നേതാക്കളുടെ പ്രതികരണങ്ങളും വന്നു തുടങ്ങിയിട്ടുണ്ട്.
നയങ്ങളെക്കുറിച്ച് ഒരു കാര്യവും ചർച്ച ചെയ്യാതിരിക്കാൻ സ്ഥാനാർത്ഥികൾ പ്രത്യേകം ശ്രദ്ധിച്ചു എന്നാണ് സിപിഐ നേതാവ് ബിനോയ് വിശ്വം എം പി കുറിച്ചത് . ബിനോയ് വിശ്വത്തിന്റെ പ്രതികരണം ഇങ്ങനെ .
“കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനെ ചുറ്റിപ്പറ്റിയുള്ള ആരവങ്ങൾ അവസാനിച്ചു.നയങ്ങൾ സംബന്ധിച്ച് ഒരു കാര്യവും ചർച്ച ചെയ്യാതിരിക്കാൻ സ്ഥാനാർത്ഥികൾ ബോധവാന്മാരായിരുന്നു. അത് കോൺഗ്രസിന്റെ ഇന്നത്തെ ദുരവസ്ഥയാണ് വെളിപ്പെടുത്തുന്നത്.” ബിനോയ് വിശ്വം കുറിച്ചു .
പ്രതികരിക്കാൻ ഇവിടെ എഴുതുക