സമൂഹമാധ്യമങ്ങളിൽ ശശി തരൂർ എം പി ഇട്ട പോസ്റ്റ് ചർച്ചയായി . വോട്ടെടുപ്പ് ദിനമായ തിങ്കളാഴ്ച ആയിരുന്നു തരൂരിന്റെ ട്വീറ്റ്.
താൻ പരാജയപ്പെട്ടാലും പോരാടും എന്ന സൂചന നൽകിക്കൊണ്ടുള്ള ട്വീറ്റായിരുന്നു തരൂർ ട്വിറ്ററിൽ കുറിച്ചത് .
വര്‍ത്തമാനകാലം നിശ്ശബ്ദമായിരുന്നില്ലെന്ന് ചരിത്രം ഓര്‍ക്കാന്‍വേണ്ടി മാത്രം ഞങ്ങള്‍ ചില പോരാട്ടങ്ങള്‍ നടത്തുന്നു’ എന്നായിരുന്നു ഹിന്ദിയിലുള്ള ട്വീറ്റ്.
ഇത് പരാജയം ഉറപ്പിച്ചു കൊണ്ടുള്ള പ്രതികരണമാണ് എന്നതരത്തിലാണ് സമൂഹ മാധ്യമങ്ങളിലെ ചർച്ചകൾ.
തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ വേർതിരിവുണ്ടെന്ന് ചൂണ്ടിക്കാട്ടി നിരവധി തവണ ശശി തരൂർ തന്നെ രംഗത്തെത്തിയിരുന്നു. ആദ്യം പ്രചാരണം തുടങ്ങിയ ശശി തരൂരിന് ഒരാഴ്ചയ്ക്കുള്ളിൽ എത്താനായത് ഏഴ് സംസ്ഥാനങ്ങളില്‍ മാത്രമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക