താൻ അഭിനയിക്കാത്തതുകൊണ്ട് ഒരു അഞ്ഞൂറ് സിനിമയെങ്കിലും നടക്കാതെ പോയിട്ടുണ്ടെന്ന് നടൻ ശ്രീനിവാസൻ . അങ്ങനെ ഞാൻ കാരണം മലയാളത്തിൽ ഇറങ്ങാതെ പോയ ആ അഞ്ഞൂറ് സിനിമകളാണ് എന്റെ നേട്ടമെന്നും ശ്രീനിവാസൻ പറഞ്ഞു .
എനിക്ക് മലയാള സിനിമയോടുള്ള സംഭാവന എന്ന് ഞാൻ വിശ്വസിക്കുന്നത് അതിനെയാണ്.ഇത്രയൊക്കെ ശ്രദ്ധിച്ചിട്ടും ചില മോശം സിനിമകളിൽ പെട്ടിട്ടുണ്ട് .
മോഹൻലാൽ പറയുകയുണ്ടായി ചില സുഹൃത്തുക്കളുടെ നിർബന്ധമാണ് അതിനു കാരണമെന്ന് . പക്ഷെ സൗഹൃദം ഊട്ടി ഉറപ്പിക്കാൻ പ്രേക്ഷകർക്ക് ഒരു മോശം സിനിമ സമ്മാനിക്കണമെന്ന കാഴ്ചപ്പാടിനോട് യോജിക്കുന്നില്ല .
ഞാൻ അത്തരത്തിലുള്ള സിനിമകിളിൽ പെട്ട് പോയതിന്റെ കാരണം അതൊന്നുമല്ല .പല സംവിധായകരും ചതിച്ചു സിനിമ എടുത്തിട്ടുണ്ട് .
കഥ ഞാൻ ഇഷ്ട്ടപ്പെട്ടില്ലെന്ന് പറയുമ്പോൾ എഴുത്തുകാരന് ഇഷ്ട്ടപ്പെട്ടു മാറ്റം വരുത്തി എന്നും പറഞ്ഞ് നിർമ്മാതാക്കളെക്കൊണ്ട് പണം മുടക്കി സിനിമ എടുപ്പിച്ചിട്ടുണ്ട് .
ഗതികേട് കൊണ്ട് അപ്പോൾ അഭിനയിക്കേണ്ടി വന്നിട്ടുണ്ടെന്നും ശ്രീനിവാസൻ വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക