പല സ്ത്രീകളും പുറത്തുപറയാൻ മടിക്കുന്നതും എന്നാൽ വളരെ അധികം ബുദ്ധിമുട്ട് ഉണ്ടക്കുന്നതുമയ ഒന്നാണ് വെള്ളപോക്ക്. വെള്ള നിറത്തിലും ചിലപ്പോൾ നിറം മാറി ദുർഗന്ധത്തോടെയും ചൊറിച്ചിലോടെയും ഒക്കെ യോനിയിൽ നിന്നും ഈ സ്രവം പുറത്തേയ്ക്ക് വരാറുണ്ട്. ഇത് മാറ്റാനുള്ള ചില വഴികൾ പരീക്ഷിക്കാം.
വെള്ളകൂവയുടെ കിഴങ്ങ് ചതച്ച് 30 മില്ലി നീരെടുത്ത് പാലിൽ ചേർത്ത് കഴിക്കുക.
തെങ്ങിൻ പൂക്കുല ഇടിച്ചുപിഴിഞ്ഞ 50 മില്ലി നീരും തേനും ചേർത്ത് പതിവായി കഴിക്കുക.
മാങ്ങയണ്ടി പരിപ്പ് ഉണക്കിപ്പൊടിച്ച് പഞ്ചസാരയും തേനും ചേർത്ത് പതിവായി കഴിക്കുക.
ചെമ്പരത്തിപൂവ് ചെറുനാരങ്ങാനീരിൽ ചാലിച്ച് പതിവായി കഴിക്കുക.
ശതാവരിക്കിഴങ്ങ് അരച്ച് പശുവിൻ പാലിൽ കഴിക്കുക
ശംഖു പുഷ്പത്തിന്റ വേര് അരച്ച് 15 ഗ്രാം പശുവിൻ പാലിൽ രണ്ട് ദിവസം തുടർച്ചയായി കഴിക്കുക
നറുനീണ്ടി കിഴങ്ങ് അരച്ച് പാലിൽ കലക്കി കാച്ചി പതിവായി കുടിക്കുക.
നായ്ക്കരണപരിപ്പും ഞെരിഞ്ഞിലും സമം പൊടിച്ച് ഇളം ഇളം ചൂടുപാലിൽ തേനും ചേർത്ത് പതിവായി കഴിക്കുക.
അമൃത് ചതച്ച് വെള്ളത്തിലിട്ട് പിറ്റേന്ന് രാവിലെ ആ വെള്ളം കുടിക്കുക ഇങ്ങനെ പതിവായി കുടിച്ചാൽ വെള്ളപോക്ക് മാറാൻ സഹായിക്കും.
ചെമ്പരത്തി വേര് അരച്ച് പിഴിഞ്ഞ നീരിൽ പാലും പഞ്ചസാരയും ജീരകവും ചേർത്ത് പതിവായി കഴിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക