ഇന്നത്തെ കാലത്തേ ഒരു ജീവിത ശൈലി രോഗമായിമാറിയിരിക്കുകയാണ് ബ്ലഡ് പപ്രെഷർ . രക്ത സമ്മർദം നിയന്ത്രിച്ചില്ലെൽ ഹൃദയത്തിന് വരെ പണി കിട്ടിയേക്കാവുന്ന പ്രശ്നമാണ്. രക്ത സമ്മർദം നിയന്ത്രിക്കാൻ ഏറ്റവും നല്ല മാർഗം ഡയറ്റ് കൺട്രോൾ തന്നെയാണ്.
രക്ത സമ്മർദമുള്ളവര്‍ക്ക് കുരുമുളക് കഴിഴിക്കുന്നത് നല്ലതാണ്. ചായയില്‍ ചേര്‍ത്ത് കഴിക്കുന്നതാണ് ഏറ്റവും ഉത്തമമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
പാല് ചേര്‍ത്തതോ, അല്ലാത്തതോ ആയ ചായയില്‍ കുരുമുളക് ചേര്‍ക്കാം. ഇനി എങ്ങനെയാണ് കുരമുളക് ചായ തയ്യാറാക്കുന്നതെന്ന് നോക്കിയാലോ!
ഒരു ടീസ്പൂണ്‍ കുരുമുളക് പൊടി (അല്ലെങ്കില്‍ ചതച്ചത്), അരയിഞ്ച് നീളത്തിലുള്ള ഇഞ്ചി ഗ്രേറ്റ് ചെയ്തത്, ഒരു ടീസ്പൂണ്‍ തേയില, പാല് ചേര്ക്കുന്നുണ്ടെങ്കില് ഒരു കപ്പ് പാല് അല്ലെങ്കില്‍ വെള്ളം. ഇത്രയുമാണ് കുരുമുളക് ചായയ്ക്ക് ആവശ്യമായ ചേരുവകള്‍.
ഗ്രേറ്റ് ചെയ്ത് വച്ചിരിക്കുന്ന ഇഞ്ചിയിട്ട് വെള്ളം തിളപ്പിക്കുക. തിളച്ചുകഴിയുമ്പോള്‍ തേയില ചേര്‍ക്കാം. പാല് ആവശ്യമാണെങ്കില്‍ അതും ചേര്‍ക്കാം. തീ കെടുത്തിയ ശേഷം കുരുമുളക് ചേര്‍ക്കാം. പഞ്ചസാര ആവശ്യമെങ്കില്‍ അതും. കുരുമുളക് ചായ റെഡി. ഇത് ചൂടോടെ തന്നെ കഴിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക