ശരീരഭാരം കുറയ്ക്കാൻ പലരും പഠിച്ച പണി പതിനെട്ടും നോക്കുകയാണ്. കൂടുതൽ പേരും സ്വീകരിക്കുന്ന ഒരു മാർഗം ഭക്ഷണക്രമീകരണം അഥവാ ഡയറ്റ് ആണ്. ഇത്തരത്തിൽ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ തങ്ങളുടെ ഡയറ്റിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ടുന്ന ഒന്നാണ് ചീര. ഫൈറ്റോ ന്യൂട്രിയന്റുകള്‍, ല്യൂട്ടിന്‍, ബീറ്റാ കരോട്ടിന്‍, ഒമേഗ 3 ഫാറ്റി ആസിഡുകള്‍, ഗ്ലൂട്ടത്തയോണ്‍, ആല്‍ഫ ലിപ്പോയിക് ആസിഡ്, വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ, ബി വിറ്റാമിനുകള്‍, കാല്‍സ്യം, ഇരുമ്പ്, മഗ്നീഷ്യം, മാംഗനീസ്, സിങ്ക്, പോളിഫെനോള്‍സ്, ക്ലോറോഫില്‍, വിറ്റാമിന്‍ കെ, ബീറ്റെയ്ന്‍ എന്നിങ്ങനെ ചീരയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങളുടെ കണക്കെടുത്താൽ തീരില്ല.
ഒരു കപ്പ് ചീരയില്‍ 7 കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ. അതിനാൽ തന്നെ ഇത് ഡയറ്റിൽ ഉൾപ്പെടുത്താൻ ഉത്തമമാണ്. ലയിക്കാത്ത നാരുകള്‍ ധാരാളമുള്ളതിനാൽ കൂടുതല്‍ നേരം വിശക്കാതെ നിലനിര്‍ത്തുകയും ചെയ്യുന്നു. ചീര നിങ്ങള്‍ക്ക് ആവശ്യമായ ഫൈബര്‍ നല്‍കുകയും കലോറികള്‍ നിയന്ത്രിക്കുകയും ചെയ്യും. നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ ഒരു കപ്പ് ചീര ചേര്‍ക്കുക. കുറച്ച് ദിവസത്തിനുള്ളില്‍ നിങ്ങള്‍ക്ക് വ്യത്യാസം കാണാനാകും. അനാരോഗ്യകരമായ ലഘുഭക്ഷണങ്ങളും പഞ്ചസാര പാനീയങ്ങളും ഒഴിവാക്കി പകരം കപ്പ് ചീര പാകം ചെയ്ത് കഴിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക