തനിക്ക് ഇനി സിനിമയിൽ കൊടൂരമായ ഒരു വില്ലൻ വേഷത്തെ അവതരിപ്പിക്കണമെന്ന് നടൻ നിവിൻ പോളി. താരത്തിന്റെ വാക്കുകൾ ഇങ്ങനെ…
“ എനിക്കൊരു കൊടും ക്രൂരനായ വില്ലന്‍ കഥാപാത്രത്തെ ചെയ്യണമെന്ന് വലിയ ആഗ്രഹമാണ്. സാമൂഹിക പ്രതിബദ്ധതകളോ നന്മ മരം ഇമേജോ ഒന്നുമില്ലാത്ത ഒരു ഡാര്‍ക്ക് വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കാനാണ് ആഗ്രഹം. ഇതുവരെ അതുപോലുള്ള കഥാപാത്രങ്ങള്‍ ചെയ്തിട്ടില്ല.
ഈ ആഗ്രഹം മുന്‍ അഭിമുഖങ്ങളില്‍ പറഞ്ഞപ്പോള്‍ അവര്‍ പല റഫറന്‍സുകളുമായി വരും. എന്നാല്‍ എനിക്ക് അതൊന്നുമല്ലാത്ത ഒരു മാരകമായ വില്ലന്‍ കഥാപാത്രമാണ് ചെയ്യേണ്ടത്. അത് വില്ലന്റെ സിനിമ മാത്രം ആയാല്‍ മതി. വില്ലനില്‍ ഒരു നായകന് ഉണ്ടാകണമെന്നില്ലെന്നും താരം പറയുന്നു. നായകനായി വേറേ സിനിമകള്‍ ചെയ്യാമല്ലോ?” നിവിൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക