ജോജു ജോർജ് നായകനായ ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് മാധുരി. ഇപ്പോഴിതാ ദുൽക്കർ സൽമാൻ നായകനായ ചാർലിയിൽ നിന്നും ഒഴിവാക്കപ്പെട്ടതിനെ പറ്റി പറയുകയാണ് താരം.
” ജോജു ചേട്ടന് ചാര്‍ളിയുടെ പ്രൊഡക്ഷന്റെ ഭാഗം ആയിരുന്നു. പാര്‍വതിയുടെ റോള്‍ ഞാനായിരുന്നു ചെയ്യാനിരുന്നത്. എല്ലാം തുടങ്ങി. 9 സീനുകള്‍ പഠിച്ചു. എല്ലാ തയ്യാറെടുപ്പുകളും നടത്തി. പക്ഷെ അത് നടന്നില്ല. അവര്‍ എന്നെ തിരിച്ചയച്ചു. ഡേറ്റ് മാറ്റമാണ് എന്നായിരുന്നു അവര്‍ പറഞ്ഞത്.
എന്തിനാണ് അവര്‍ തിരിച്ചയച്ചത് എന്ന് എനിക്ക് അറിയില്ലായിരുന്നു. പാര്‍വതിയാണ് അഭിനയിക്കുന്നതെന്ന് പിന്നീടറിഞ്ഞു. കുഴപ്പമില്ലെന്ന് താന്‍ കരുതി. രണ്ട് വര്‍ഷത്തിന് ശേഷം ജോജു എന്നെ വിളിച്ചു. ജോസഫ് എന്ന സിനിമ ചെയ്യുന്നുണ്ട്. ഒരു റോള്‍ ചെയ്യുമോ എന്ന് ചോദിച്ചു.
ഞാനില്ല അവര്‍ തിരച്ചയക്കും എന്ന് താന്‍ പറഞ്ഞു. അങ്ങനെയുണ്ടാവില്ല, ക്ഷമിക്കണം എന്ന് പറഞ്ഞു. ഞാൻ ഓക്കെ പറഞ്ഞു. അവര്‍ തന്നെ ഓഡിഷന് വിളിച്ചു. ഓക്കെ ആയി. നാലോ അഞ്ചോ ദിവസം ഷൂട്ട് ഉണ്ടെന്ന് പറഞ്ഞു. അങ്ങനെയാണ് ജോസഫില്‍ അഭിനയിക്കുന്നത്.” മാധുരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക