കോഴിയിറച്ചി വാങ്ങുമ്പോൾ നാം പലപ്പോഴും ഒഴിവാക്കുന്ന ഭാഗമാണ് കരൾ. കൊഴുപ്പ് കൂടുമെന്നുള്ള ധാരണയിലോ ഒക്കെ ബ്രോയിലർ കോഴിയുടെ കരൾ ചിലർ ഒഴിവാക്കുന്നത് കണ്ട് വരുന്നു. എന്നാൽ യഥാർത്ഥത്തിൽ ഇതിന്റെ ആവശ്യമുണ്ടോ?
ബ്രോയിലർ കോഴിയുടെ കരൾ കഴിക്കുന്നത് ധാരാളം ഗുണങ്ങൾ നൽകുന്നുണ്ട്. ഇതിൽ ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. 100 ഗ്രാം കരൾ എടുത്താൽ ഏകദേശം 17 ഗ്രാം പ്രോട്ടീൻ ലഭിക്കും.
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ കരൾ വിഭവങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്. കാരണം, 100 ഗ്രാം കരളിൽ വെറും 116 കാലറി മാത്രമാണ് അടങ്ങിയിട്ടുള്ളത്.
കുട്ടികളുടെ ശരീരത്തിൽ ഉയർന്ന അളവിൽ ഊർജം എത്തേണ്ടതുണ്ട്. കുട്ടികളിലെ വിളർച്ച പരിഹരിക്കുന്നതിന് കരൾ വളരെ സഹായകമാണ്. കരളിൽ വിറ്റാമിൻ എ, വിറ്റാമിൻ ബി12, സെലിനിയം,കോപ്പർ, ഫോളിക് ആസിഡ്, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്.
ബ്രോയിലർ കോഴിയുടെ കരളിൽ ഉയർന്ന അളവിൽ കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്നാണ് പലരും കരുതുന്നത്.എന്നാൽ ആ ധാരണ തെറ്റാണ്.
ഉയർന്ന അളവിൽ പച്ചക്കറി കഴിച്ചാൽ മാത്രമേ കുട്ടികൾക്ക് ഫോളിക് ആസിഡും മറ്റ് പോഷകങ്ങളും ലഭിക്കുകയൂള്ളൂ. എന്നാൽ കുട്ടികൾക്ക് ഒന്നോ രണ്ടോ കഷ്ണം കരൾ നൽകുന്നത് പച്ചക്കറിയിൽ കിട്ടുന്ന അതേ അളവിലുള്ള ഇരുമ്പും മറ്റ് പോഷകങ്ങളും ശരീരത്തിൽ കിട്ടാൻ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക