തെന്നിന്ത്യൻ നടി തൃഷയ്ക്കെതിരെ ആരോപണവുമായി എത്തിയിരിക്കുകയാണ് ചിരഞ്ജീവി. ചിരഞ്ജീവിയുടെ ആചാര്യ എന്ന സിനിമയിൽ ആദ്യം തൃഷയെ ആയിരുന്നു നായികയായി തീരുമാനിച്ചിരുന്നത്. എന്നാൽ തൃഷ ഇതിൽ നിന്നും പിൻമാറുകയായിരുന്നു. സിനിമയുടെ ക്രിയേറ്റീവ് തലത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ മൂലമാണ് പിൻമാറ്റം എന്നായിരുന്നു നടി വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച് നടി ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.
“‘എന്തിനാണ് അവൾ അങ്ങനെ ചെയ്തതെന്ന് എനിക്ക് അറിയില്ല, അവളെ വിഷമിപ്പിച്ച എന്തെങ്കിലും പറഞ്ഞോയെന്ന് ഞാൻ എന്റെ മുഴുവൻ ടീമിനോടും ചോദിച്ചു. പിന്നീടാണ് ഞാൻ അറിഞ്ഞത് അവൾ മണിര്തനത്തിന്റെ പൊന്നിയിൻ സെൽവൻ ചെയ്യുന്നുണ്ടെന്ന്,’ ‘അതിന് ഒരുപാട് ഷെഡ്യൂൾ ആവശ്യമാണ്. അതിനാൽ അവൾക്ക് ഞങ്ങളുടെ തെലുങ്ക് സിനിമ ചെയ്യാനായില്ല,” ചിരഞ്ജീവി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക