കണ്ണുകൾ തുടിക്കുന്നതിന് പിന്നിൽ പല കാരണങ്ങളും പഴമക്കാർ പറയാറുണ്ട്. സ്ത്രീകളുടെ കണ്ണാണു തുടിക്കുന്നതെങ്കിൽ ഇഷ്ടമുള്ളയാളെ കാണും എന്നുംആണുങ്ങളുടെ കണ്ണ് തുടിച്ചാൽ ദോഷം ആണെന്നുമൊക്കെയാണ് പൊതുവെയുള്ള ധാരണ. എന്നാൽ ഇതിന് പിന്നിൽ ആരോഗ്യകരമായ കാരണങ്ങളും ഉണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.
പലപ്പോഴും അമിത ക്ഷീണമാണ് കണ്ണ് തുടിയ്ക്കുന്നതിനു പിന്നില്‍. അതുകൊണ്ട് തന്നെ, അമിത ക്ഷീണത്തിന് കാരണമാകുന്ന പ്രവൃത്തികള്‍ ചെയ്യാതിരിയ്ക്കാന്‍ ശ്രമിക്കുക.
മാനസിക സമ്മര്‍ദ്ദവും പലപ്പോഴും കണ്ണ് തുടിയ്ക്കുന്നതിന് കാരണമാകാം. അമിതമായി മാനസിക സമ്മര്‍ദ്ദം അനുഭവിയ്ക്കുന്നവരില്‍ ഇത്തരത്തില്‍ ഒരു പ്രശ്നമുണ്ടാവും.
കണ്ണിനെ അധികം ആയാസപ്പെടുത്തുന്ന രീതിയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇത്തരത്തിലൊരു പ്രശ്നം ഉണ്ടാവാം. അതുകൊണ്ട് തന്നെ, വിശ്രമ വേളകളില്‍ കണ്ണിന് വ്യായാമം നല്‍കുക.
അമിതമായി കാപ്പി കുടിയ്ക്കുന്നവരിലും കണ്ണിന് തുടിപ്പുണ്ടാകും. അതുകൊണ്ട്, കാപ്പി ശീലത്തിന് വിട നല്‍കുക.
മദ്യപിക്കുന്നതും ഇത്തരത്തിലൊരു പ്രശ്നം കണ്ണിനുണ്ടാക്കുന്നു. മദ്യപിക്കുന്നവരില്‍ മദ്യപിക്കാത്ത സമയത്ത് കണ്ണിന് തുടിപ്പുണ്ടാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക