ഭാര്യയും ഭർത്താവും തമ്മിലുള്ള തർക്കം പരിഹരിക്കാൻ ചെന്ന അയൽവാസി മർദനമേറ്റ് മരിച്ചു. ഭോപ്പാലിലെ ചവാനി പഥർ എന്ന സ്ഥലത്താണ് സംഭവമുണ്ടായത്.
ബബ്ലു അഹിർവാറാണ് കൊല്ലപ്പെട്ടത് .പ്രതി പപ്പു അഹിർവാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ചയാണ് വീട്ടിൽ ചിക്കൻ പാചകം ചെയ്യുന്നതിനെച്ചൊല്ലി ദമ്പതികൾ വഴക്കിട്ടത്. പ്രതി പപ്പു അഹിർവാർ ഭാര്യയെ മർദിച്ചു.
വഴക്ക് കേട്ട് അയൽപക്കത്ത് താമസിക്കുന്ന ചിലർ എത്തി തർക്കം പരിഹരിക്കാൻ ശ്രമിച്ചിരുന്നു. ഇവരുടെ കൂടെയുണ്ടായിരുന്ന ബബ്ലുവിനെ പപ്പു വടികൊണ്ട് ആക്രമിക്കുകയായിരുന്നു.
ഗുരുതരമായ പരിക്കേറ്റ അദ്ദേഹത്തെ ഹമീദിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക