കൃത്യമായ മുൻകരുതലുകൾ ഉണ്ടെങ്കിൽ മഴക്കാല അസുഖങ്ങളെ ഒരു പരിധിവരെ അകറ്റി നിർത്താം. പോഷകസമൃദ്ധമായ ഭക്ഷണം ശീലമാക്കുക എന്നതാണ് ഇതിൽ പ്രധാനം. ഒപ്പം രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങൾക്ക് പ്രാധാന്യം നൽകുകയും വേണം.
ജങ്ക് ഫുഡുകൾ ഒഴിവാക്കുന്നതും ധാരാളം വെള്ളം കുടിക്കുന്നതും വൈറൽ ബാധകളിൽ നിന്നും സംരക്ഷണം നൽകും. ഹെർബൽ ചായകളും ചൂടുവെള്ളത്തിൽ തേനൊഴിച്ച് കുടിക്കുന്നതുമൊക്കെ ശ്വാസകോശത്തിന്റെയും തൊണ്ടയുടെയും പ്രവർത്തനങ്ങളെ സുഗമമാക്കും.
മതിയായ ഉറക്കവും ശരിയായ വ്യായാമവും പ്രതിരോധശേഷി വർധിപ്പിക്കാനുള്ള എളുപ്പവഴികളാണ്. വീടുകളിലും പരിസരങ്ങളിലും വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കുക. പനിയോ മറ്റ് അസുഖങ്ങളോ ശ്രദ്ധയിൽ പെട്ടാൽ ഉടൻ ഡോക്ടറെ സമീപിക്കുക.
മലിനമായതും പഴകിയതുമായ ഭക്ഷണം/ വെള്ളം എന്നിവ മൂലം ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ് എ തുടങ്ങിയ അസുഖങ്ങളും മഴക്കാലത്ത് സാധാരണമായി കാണപ്പെടാറുണ്ട്.
മഴക്കാലത്ത് ഫിൽട്ടർ ചെയ്തതോ തിളപ്പിച്ചതോ ആയ വെള്ളം മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക. സംഭരിച്ച വെള്ളം 24 മണിക്കൂറിൽ കൂടുതൽ ഉപയോഗിക്കരുത്.
കൈകാലുകളിലെ സണ്ടാണ് ഒഴിവാക്കാന് ഒരു എളുപ്പ വഴി ഇതാ !
ഭക്ഷണം അപ്പപ്പോൾ പാകം ചെയ്തു കഴിക്കുന്നതാണ് ഉചിതം. മഴക്കാലത്ത് ഇലക്കറികൾ ഒഴിവാക്കാം. പച്ചക്കറികളും പഴങ്ങളും കഴിക്കുന്നതിനു മുൻപ് അഴുക്കോ പുഴുകളോ മറ്റു കീടങ്ങളോ ഒന്നും പറ്റിയിരിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക. പച്ചക്കറികളും പഴങ്ങളുമെല്ലാം നന്നായി കഴുകിയതിനു ശേഷം മാത്രം ഉപയോഗിക്കുക.
മഴക്കാലത്തെ മറ്റൊരു പ്രശ്നമാണ് ഫംഗസുകളാൽ ഉണ്ടാവുന്ന അണുബാധ, പ്രത്യേകിച്ച് കാലുകളിൽ. മഴവെള്ളത്തിലോ ചളിയിലോ ഇറങ്ങിയാൽ ഉടനെ പാദങ്ങൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകി തുണി ഉപയോഗിച്ച് നനവ് പൂർണമായും ഒപ്പിയെടുക്കുക.
നനഞ്ഞ ഷൂ ധരിക്കുന്നത് ഒഴിവാക്കുക. കാലുവേദനയും വാതസംബന്ധമായ പ്രശ്നങ്ങളും ഉള്ളവർ നഗ്നപാദരായി നടക്കാതെ വീടിനകത്തും ചെരിപ്പ് ശീലമാക്കുക.
വസ്ത്രങ്ങൾ പതിവായി കഴുകുകയും വെയിൽ ലഭിക്കുന്ന മുറയ്ക്ക് ഉണക്കിയെടുക്കുകയും ചെയ്യുക. വെയിൽ ലഭിക്കാത്ത അവസരങ്ങളിൽ തുണികൾ തണലിൽ ഉണക്കിയെടുത്തതിനു ശേഷം ഇസ്തിരിയിട്ട് ഉപയോഗിക്കുക. നനഞ്ഞ തുണികൾ ഒരു കാരണവശാലും ഉപയോഗിക്കരുത്. ഇത് ഫംഗസ് അണുബാധ ഉണ്ടാവാൻ കാരണമാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക