കോട്ടയം: കറുകച്ചാലില്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ പാമ്പാടി കുറ്റിക്കല്‍ സ്വദേശിനിയായ പെണ്‍കുട്ടിക്ക് കുത്തേറ്റു. പെണ്‍കുട്ടിയെ മുന്‍പ് സുഹൃത്തായിരുന്ന യുവാവാണ് ആക്രമിച്ചത്. പാമ്പാടി പൂതക്കുഴി സ്വദേശി അഖിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കറുകച്ചാല്‍ പൊലീസ് സ്റ്റേഷന് മുന്നിലാണ് സംഭവം. സുഹൃത്ത് മനുവിനോടൊപ്പം കറുകച്ചാലിലെത്തിയതായിരുന്നു പെണ്‍കുട്ടി. ഈ സമയത്താണ് അഖില്‍ ഇവിടെയെത്തി പെണ്‍കുട്ടിയെ ആക്രമിച്ചത്. ഇടത് കൈയ്ക്ക് ആണ് കുത്തേറ്റത്.
കുത്തേറ്റ പെണ്‍കുട്ടി പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക