സുന്ദരമായ ചർമ്മം സ്വന്തമാക്കാൻ ഈ ഭക്ഷണങ്ങൾ ശീലമാക്കുക.
വിറ്റാമിൻ എ യുടെ മികച്ച ഉറവിടമാണ് തക്കാളി. മാത്രമല്ല, തക്കാളിയിൽ അടങ്ങിയിരിക്കുന്ന ‘ലൈക്കോപീൻ’ എന്ന ആന്റിഓക്സിഡന്റ് ചർമ്മ സംരക്ഷണത്തിന് സഹായിക്കുന്നു. മുഖത്തെ നേർത്ത വരകൾ കുറയ്ക്കുകയും തക്കാളി ഏറെ നല്ലതാണ്.
വിറ്റാമിൻ സി, ബീറ്റാ കരോട്ടിൻ എന്നിവയാൽ സമ്പന്നമാണ് കാരറ്റ്. ഈ രണ്ട് ആന്റി ഓക്സിഡൻറുകളും ചർമ്മത്തെ ശക്തിപ്പെടുത്തുന്ന കൊളാജന്റെ ഉത്പാദനത്തിന് സഹായിക്കുന്നു.
ഇലക്കറികളിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു. ചുവന്ന ചീര, പാലക്ക് ചീര എന്നിവ ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കുന്നു. മുഖത്തെ നേർത്ത വരകൾ മാറാനും ഇലക്കറികൾ കഴിക്കുന്നത് ഗുണം ചെയ്യും.
ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണമാണ് മുട്ട. മുടിയുടെയും ചർമ്മത്തിന്റെയും ആരോഗ്യത്തിന് ഏറെ നല്ലതാണ് മുട്ട. മുട്ടയുടെ വെള്ള അൽപം റോസ് വാട്ടറും ചേർത്ത് ഫേസ് പാക്കായി ഉപയോഗിക്കുന്നത് മുഖത്തെ കരുവാളിപ്പ് മാറാൻ ഏറെ നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക