തടി കുറക്കൻ ആഗ്രഹിക്കാത്തവർ ആരും തന്നെ ഉണ്ടാകില്ല. എന്നാൽ എത്ര ശ്രമിച്ചിട്ടും തടികുറയാത്തവർ രാത്രി ഭക്ഷണത്തിൽ ഈ വിഭവങ്ങൾ ഒഴിവാക്കുക
രാത്രി ചോറ് കഴിച്ചില്ലെങ്കിൽ ഉറക്കം വരാത്തവര്‍ ഉണ്ടാകാം. എന്നാല്‍ ചോറ് ദിവസവും ഒരു നേരം മാത്രം കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. കാർബോഹൈഡ്രേറ്റിനാൽ സംപുഷ്ടമാണ് ചോറ്. കാർബോഹൈഡ്രേറ്റിന്റെ അളവു കൂടുന്നത് ട്രൈഗ്ലിസറൈഡ് എന്ന കൊഴുപ്പിന്റെ അളവ് കൂടാൻ കാരണമാകും. അതിനാല്‍ രാത്രി ചോറിന് പകരം ചപ്പാത്തിയോ ദോശയോ കഴിക്കാം.
ശീതളപാനീയങ്ങളും രാത്രി ഒഴിവാക്കുക. ഭൂരിഭാഗം ശീതളപാനീയങ്ങളും സോഡ അടങ്ങിയിട്ടുണ്ട്. മാത്രമല്ല, പഞ്ചസാരയുടെ അളവും അധികമായിരിക്കും. ഇത് ശരീരത്തിലെ കലോറിയുടെ അളവ് കൂട്ടും.
കലോറിയുടെ കലവറയായ നട്സ് രാത്രി കഴിക്കുന്നത് വണ്ണം കൂടാന്‍ കാരണമാകും.
റെഡ് മീറ്റ് വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പോര്‍ക്ക്, മട്ടണ്‍ തുടങ്ങിയവ രാത്രി ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ഇവയില്‍ കൊഴുപ്പിന്റെ അളവ് വളരെ കൂടുതലാണ്. അതിനാല്‍ ഇവ ദഹിക്കാന്‍ ബുദ്ധിമുട്ടാണ്. വണ്ണം കൂടാനും ഇത് കാരണമാകും.
പിസ്സ പോലുള്ള ജങ്ക് ഫുഡും രാത്രി ഒഴിവാക്കുന്നതാണ് നല്ലത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക