Home EDITORIAL സംസ്ഥാനം ഇന്ന് 66 ആം കേരളപ്പിറവി ദിനം ആഘോഷിക്കുന്നു

സംസ്ഥാനം ഇന്ന് 66 ആം കേരളപ്പിറവി ദിനം ആഘോഷിക്കുന്നു

ഇന്ന് കേരളപ്പിറവി, കേരള സംസ്ഥാനം രൂപം കൊണ്ടിട്ട് ഇന്നേക്ക് 66 വർഷം തികയുന്നു. വിവിധ പരിപാടികൾ നടത്തി കേരള പിറവി ആഘോഷിക്കുകയാണ് മലയാളികൾ.

തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നീ നാട്ടുരാജ്യങ്ങൾ സംയോജിപ്പിച്ച് കൊണ്ട് 1956 നവംബർ 1 നാണ് ഭാഷാടിസ്ഥാനത്തിൽ കേരളം സംസ്ഥാനം രൂപം കൊണ്ടത്. കേരവൃക്ഷങ്ങൾ ധാരാളമായി കാണുന്ന നാടായതിനാലാണ് കേരളം എന്ന പേര് വന്നതെന്ന് ഒരു കൂട്ടർ വാദിക്കുമ്പോൾ ചേര രാജാക്കന്മാർ ഭരിച്ച നാടായതിനാലാണ് കേരളം എന്ന പേര് വന്നതെന്നാണ് മറ്റൊരു വാദം. പരശുരാമൻ തന്റെ മഴു എറിഞ്ഞു സൃഷ്‌ടിച്ച സംസ്ഥാനമാണ് കേരളം എന്നതാണ് ഐതിഹ്യം.
ഏതായാലും 62 വർഷങ്ങൾക്കിപ്പുറം ഇന്ത്യയുടെ തെക്കേ അറ്റത്ത് കിടക്കുന്ന ഈ കൊച്ചു പ്രദേശം വിദ്യാഭ്യാസ ആരോഗ്യ രംഗങ്ങളിൽ ഭാരതത്തിലെ മറ്റ് സംസ്ഥാനങ്ങൾക്ക് മികച്ച മാതൃകയാണ്.

കേരളത്തിന്റെ സ്വന്തം നാടെന്ന് വിദേശികൾ ഉൾപ്പടെ വാഴ്ത്തിപ്പാടിയ നമ്മുടെ നാട് അക്ഷരാർത്ഥത്തിൽ ദൈവത്തിന്റെ സ്വന്തം നാട് തന്നെയാണെന്ന് ലോകത്തിനു മുന്നിൽ തെളിയിച്ച വർഷമാണ് കഴിഞ്ഞു പോയത്. അപ്രതീക്ഷിതമായെത്തിയ പ്രളയം നമ്മുടെ നാടിനെ തകർത്തെറിഞ്ഞിട്ടും ഒത്തൊരുമ എന്ന ഒറ്റ ഇച്ഛാശക്തികൊണ്ട് മാത്രം അതുഭുതകരമായ ഉയിർത്തെഴുന്നേൽപ്പ് നടത്തി ലോകത്തിന്റെ നെറുകയിലെത്തി നിൽക്കുകയാണ് ഇന്ന് നമ്മൾ.

ജാതിയോ മതമോ വലിപ്പച്ചെറുപ്പമോ കക്ഷിരാഷ്ട്രീയ ഭേദമോ ഒന്നും നോക്കാതെ ഒത്തൊരുമിച്ച് മലയാളികൾ എന്ന ഒരൊറ്റ വികാരത്തോടെ നാം നിന്ന ഈ വർഷത്തിന്റെ ഓർമ്മയിൽ തന്നെയാകട്ടെ ഇനിയുള്ള ഓരോ കേരളപ്പിറവി ദിനാഘോഷങ്ങളും.

ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും റിയൽ ന്യൂസ് കേരളയുടെ കേരളപ്പിറവി ദിനാശംസകൾ.

Also Read :   സിസിഎൽ ജേതാക്കളായി തെലുങ്ക് വാരിയേഴ്സ്; നാലാം കിരീടം