യുവ താരനിരയെ അണിനിരത്തി അനൂപ് പത്മനാഭൻ സംവിധാനം ചെയുന്ന ചിത്രമാണ് ‘തട്ടാശ്ശേരി കൂട്ടം’.
അർജുൻ അശോകൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രിയംവദ കൃഷ്ണൻ നായികയായി എത്തുന്നു. ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിൽ ഗണപതി, വിജയരാഘവൻ, സിദ്ദിഖ്, അനീഷ് ഗോപൻ, ഉണ്ണി രാജൻ പി ദേവ്, അല്ലു അപ്പു, സുരേഷ് മേനോൻ, ശ്രീലക്ഷമി, ഷൈനി സാറ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു.
ഇപ്പോൾ ഇതാ ‘തട്ടാശ്ശേരി കൂട്ട’ത്തിലെ ആദ്യ ഗാനമെത്തിയിരിക്കുകയാണ് . റാം ശരത് സംഗീതം നൽകിയ ഗാനം എഴുതിയിരിക്കുന്നത് സഖി എൽസയാണ്. സൂരജ് സന്തോഷ് ആണ് ഈ മനോഹര മെലഡിഗാനം ആലപിച്ചിരിക്കുന്നത്.
കഥാകാരന് സന്തോഷ് ഏച്ചിക്കാനമാണ് ചിത്രത്തിന് തിരക്കഥ,സംഭാഷണം എഴുതിയിരിക്കുന്നത്. ജിയോ പി വിയുടേതാണ് കഥ. ജിതിൻ സ്റ്റാൻസിലോവ്സ് ആണ് ഛായാഗ്രാഹകന്‍. ബി കെ ഹരിനാരണന്‍, രാജീവ് ഗോവിന്ദന്, സഖി എല്‍സ എന്നിവരുടെ വരികള്‍ക്ക് ശരത്ത് ചന്ദ്രന് സംഗീതം പകരുന്നു. ഹരിശങ്കര്‍, നജീം അര്‍ഷാദ്, നന്ദു കര്‍ത്ത, സിത്താര ബാലകൃഷ്ണന് എന്നിവരാണ് ഗായകര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക