മലബന്ധം പലരേയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി പല വിധത്തിലുള്ള മരുന്നുകളും മറ്റും കഴിക്കുന്നവര്‍ നിരവധിയാണ്.
പല കാരണങ്ങള്‍ കൊണ്ടാണ് മലബന്ധം ഉണ്ടാവുന്നത്. അതിനെല്ലാം പരിഹാരം കാണുന്നതിനാണ് പലരും ശ്രമിക്കുന്നത്. ഭക്ഷണശീലങ്ങളില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ തന്നെയാണ് പലപ്പോഴും ഇത്തരം അവസ്ഥകളെ വര്‍ദ്ധിപ്പിക്കുന്നത്.
ഭക്ഷണ ശീലങ്ങളില്‍ നാം ഉണ്ടാക്കേണ്ട ചില മാറ്റങ്ങള്‍ ഉണ്ട്. എന്നാല്‍ മാത്രമേ ഇത് മലബന്ധത്തെ ഇല്ലാതാക്കാന്‍ സഹായിക്കുകയുള്ളൂ. വറുത്ത ഭക്ഷണങ്ങള്‍, ശരീരത്തില്‍ സംഭവിക്കുന്ന നിര്‍ജ്ജലീകരണം എന്നിവയെല്ലാം പലപ്പോഴും ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു.
ദഹന പ്രശ്നങ്ങള്‍ മറ്റ് ചില ആരോഗ്യ പ്രതിസന്ധികള്‍ എന്നിവയെല്ലാം പലപ്പോഴും മലബന്ധം പോലുള്ള പ്രതിസന്ധികളിലേക്ക് നയിക്കുന്നു. എന്നാല്‍ ഇനി നമ്മുടെ ഭക്ഷണ ശീലത്തില്‍ അല്പം മാറ്റം ഉണ്ടാക്കിയാല്‍ മതി അത് ആരോഗ്യത്തിന് സഹായിക്കുന്നു.
അതിലുപരി ഇത് മലബന്ധത്തിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളേയും നമുക്ക് ഇതിലൂടെ ഇല്ലാതാക്കാന്‍ കഴിയുന്നു. അതിനായി സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
ഇത് ആരോഗ്യത്തിന് എങ്ങനെയെല്ലാം സഹായിക്കുന്നു എന്ന് നോക്കാം. ഇത് മലബന്ധത്തെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ്. എന്തൊക്കെ കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ അത് മലബന്ധത്തെ ഇല്ലാതാക്കുന്നു എന്ന് നോക്കാം.
കൂടുതല്‍ വെള്ളം കുടിക്കുക
കൂടുതല്‍ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക. പലപ്പോഴും നിര്‍ജ്ജലീകരണം ശരീരത്തില്‍ സംഭവിച്ചാല്‍ അത് മലബന്ധം പോലുള്ള പ്രതിസന്ധികള്‍ക്ക് കാരണമാകുന്നു. ദിവസവും എട്ട് ഗ്ലാസ്സ് വെള്ളമെങ്കിലും കഴിക്കേണ്ടത് അത്യാവശ്യമാണ്.
നിങ്ങള്‍ക്ക് കോണ്‍സ്റ്റിപ്പേഷന്‍ ഉണ്ടെങ്കില്‍ ദിവസവും ഇടതടവില്ലാതെ വെള്ളം കുടിച്ചാല്‍ മതി ഇത് മലബന്ധമെന്ന വില്ലനെ ഇല്ലാതാക്കി ഏത് ദഹന പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. എന്നാല്‍ സോഡ പോലുള്ള പാനീയങ്ങള്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
ഇത് മലബന്ധത്തെ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. വെള്ളം കുടിക്കുന്നതിലൂടെ നമുക്ക് ഇത്തരം അവസ്ഥകളെ പരിഹരിക്കാന്‍ സാധിക്കുന്നു.
നാരുകളടങ്ങിയ ഭക്ഷണം കഴിക്കുക
നാരുകള്‍ അഥവാ ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് ആരോഗ്യത്തിന് വളരെ നല്ലതാണ് എന്നതിലുപരി ദഹന സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍.
മൊബൈലിൽ ചാറ്റിങ്ങും ഡ്രൈവിങ്ങും ഒന്നിച്ചു നടത്തി; ബസ് ഡ്രൈവര്‍ക്കെതിരെ മോട്ടോര്‍ വാഹനവകുപ്പിന്റെ കര്‍ശന നടപടി
ഇത് വയറിന്റെ അസ്വസ്ഥതയെ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. മലബന്ധമുള്ളവര് ഫൈബര്‍ അടങ്ങിയ ഭക്ഷണത്തിന്റെ കാര്യത്തില്‍ ഒരു പിശുക്കും കാണിക്കേണ്ട ആവശ്യമില്ല.
ഇത് മലബന്ധത്തിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. മാത്രമല്ല ഇത് വയര്‍ വീര്‍ക്കല്‍ പോലുള്ള പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക