രൺബീർ കപൂർ, ആലിയ ഭട്ട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അയാൻ മുഖർജി ഒരുക്കിയ ചിത്രമാണ് ‘ബ്രഹ്മാസ്ത്ര’. ഏറെ സവിശേഷതകളുള്ള ഒരു ഫ്രാഞ്ചൈസിയിലെ ആദ്യ ഭാഗമായിരുന്നു ഇത്.
ആക്ഷനും വിഷ്വല്‍ എഫക്റ്റ്സിനും വൈകാരികതയ്ക്കുമൊക്കെ പ്രാധാന്യമുള്ള 20 മിനിറ്റ് സീക്വന്‍സ് ആയിരുന്നു ചിത്രത്തിന്റെ ക്ലൈമാക്സ്. ഈ 20 മിനിറ്റിന് ഒരു ഇന്‍ഡിപെന്‍ഡന്റ് സിനിമയായി തന്നെ നില്‍ക്കാനുള്ള ശേഷിയുണ്ടെന്ന് സംവിധായകന് അയന് മുഖര്‍ജി പറയുന്നു
പശ്ചാത്തലം മുഴുക്കെ നീല നിറത്തിലുള്ള മാറ്റ് വച്ച് ഇന്‍ഡോറിലാണ് ക്ലൈമാക്സ് ചിത്രീകരിച്ചത്. ഹോളിവുഡില്‍ നിന്നുള്ള നിരവധി സാങ്കേതിക പ്രവര്‍ത്തകരാണ് ചിത്രീകരണത്തില്‍ പങ്കെടുത്തത്. ഈ ക്ലൈമാക്സിന്റെ ചിത്രീകരണം വിവരിക്കുന്ന ഒരു ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ അണിയറക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക