കാൽ മുട്ടുവേദന അല്ലെങ്കിൽ അലോപ്പതിയിൽ മുട്ടു തേയ്മാനം എന്നു പറയുന്ന അവസ്ഥയ്ക്ക് ഏറ്റവും ഫല പ്രദമായ ഒരു ഗൃഹവൈദ്യരീതി. വലുപ്പമുള്ള ഒരു ചെറുനാരങ്ങാ എടുത്ത് കഴുകി തുടച്ച് അതിന്റെ തലഭാഗത്ത് നിന്ന് കുറച്ച് വട്ടത്തിൽ മുറിച്ചു മാറ്റുക.
ഒരു സ്പൂൺ കൊണ്ട് അതിൽ നിന്നും കുറച്ച് തുരന്നു മാറ്റുകഒരു നാടൻ കോഴി മുട്ടയുടെ മഞ്ഞക്കരു സ്പൂൺ കൊണ്ടെടുത്ത് നാരങ്ങയ്ക്കുള്ളിൽ നിറക്കുക. ഒരു വൃത്തിയുള്ള നാടൻ തുണി കൊണ്ടു കിഴിയായി കെട്ടുക. ഒരു സൂചി കൊണ്ട് നാരങ്ങയുടെ ചുറ്റിനും ചെറിയ സുക്ഷിരങ്ങളിടുക.
ഒരു ചെറിയ സ്റ്റീൽ പാത്രത്തിൽ (അലൂമിനിയമാകരുത് ) 50 മില്ലി ശുദ്ധമായ നല്ലെണ്ണ ഒഴിച്ച് കിഴി അതിലിട്ട് 5 മിനിട്ട് ചെറു തീയിൽ ചൂടാക്കുക. തീയിൽ നിന്നും മാറ്റിയ ശേഷം ചെറു ചൂടോടെ മുട്ടിൽ വേദനയുള്ള ഭാഗത്ത് മാറി മാറി കിഴി അമർത്തുക. ചൂട് കുറഞ്ഞു പോയാൽ വീണ്ടും അല്പം ചൂടാക്കിയ ശേഷം കിഴി പിടിക്കുക. 5 മിനിട്ട് ഇത് തുടരുക.
ഒരു കിഴി രാവിലെയും വൈകിട്ടുമായി രണ്ടു ദിവസം ഉപയോഗിക്കാം. ഇത് 3, 5, അല്ലെങ്കിൽ 7 ദിവസം വരെ തുടരാം കിഴി മാറ്റുമ്പോഴും ബാക്കിയുള്ള എണ്ണ ഉപയോഗിക്കാം. ആവശ്യത്തിന് ഒഴിച്ചു കൊണ്ടിരുന്നാൽ മതി. ഇത് അനേകമാളുകളിൽ പരീക്ഷിച്ച് ഫലസിദ്ധി കിട്ടിയ അനുഭവമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക