കൊല്ലം: എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷൽ സ്ക്വാഡ് കൊല്ലം റേഞ്ചിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ ഡീസന്റ്മുക്ക് പുതുച്ചിറ ഭാഗത്തു നിന്നും കാറിൽ കടത്തി കൊണ്ടുവന്ന 2.200 കിലോഗ്രാം കഞ്ചാവും 27,500 രൂപയും പിടികൂടി.
പുതുച്ചിറ കുന്നുംപുറത്ത് വീട്ടിൽ രഞ്ജിത്തിനെ (32) അറസ്റ്റ് ചെയ്തു. കൊല്ലം ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ ബി. സുരേഷിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
പ്രതികരിക്കാൻ ഇവിടെ എഴുതുക