പന്തളം: ഭർതൃമതിയായ യുവതി വീടിനുള്ളിൽ തൂങ്ങി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവിന്റെ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.
മുളമ്പുഴ മാലേത്ത് ശ്രീകാന്താണ് (31) അറസ്റ്റിലായത്. ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.
മരണ ദിവസം രാവിലെ യുവതിയും ശ്രീകാന്തും നടത്തിയ ഫോൺ സംഭാഷണത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്നു എസ്എച്ച്ഒ എസ്.ശ്രീകുമാർ പറഞ്ഞു.
ഒക്ടോബർ 30നാണ് യുവതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക