കോഴിക്കോട്: വീട്ടിൽനിന്ന് സൈക്കിളിൽ കളിക്കാൻ പോകുകയായിരുന്ന വിദ്യാർഥിയെ റോഡരികിലെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടു. ഈ സമയം ശക്തമായ മഴയും ഇടിയും മിന്നലുമുണ്ടായിരുന്നതിനാൽ മിന്നലേറ്റ് തെറിച്ചു വീണതാകാമെന്നു സംശയമുണ്ട്.
പുതിയങ്ങാടി പൂഴിയിൽ റോഡ് അബ്ദുല്ലയുടെ മകൻ പി.പി. മുഹമ്മദ് അസൈനെയാണ് (15) ഇന്നലെ വൈകിട്ട് പുതിയങ്ങാടി–കുഞ്ഞിരാമൻ കമ്പോണ്ടർ റോഡിനു സമീപം കണ്ടപ്പൻകണ്ടി ഇടവഴിയോടു ചേർന്ന് മരിച്ച നിലയിൽ കണ്ടത്.
സ്വന്തം ഉടുമുണ്ട് ഊരി സ്ത്രീകളുടെ മുഖം മറച്ച് ക്രൂര പീഡനത്തിന് ഇരയാക്കുന്ന യുവാവ് അറസ്റ്റിൽ
വെള്ളത്തിലേക്കു മുഖം കുത്തിയ നിലയിലായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക