വയറിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ ലളിതമായൊരു ഭക്ഷണമാണ് പഴങ്കഞ്ഞി . ചോറ് രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്തുവച്ച് രാവിലെ കഴിക്കുക.
പഴങ്കഞ്ഞി പതിവായി കഴിച്ചാല്‍ വയറിന്റെ ആരോഗ്യം വളരെ എളുപ്പത്തില്‍ തന്നെ മെച്ചപ്പെടുന്നു . അഞ്ച് മുതല്‍ ഏഴ് ദിവസം വരെ പതിവായി ഇത് കഴിച്ചാല്‍ തന്നെ ഫലം കാണാം . ദഹനപ്രശ്നങ്ങള്‍, ഗ്യാസ്, വയറെരിച്ചില്‍ തുടങ്ങിയ വിഷമതകളെല്ലാം പരിഹരിക്കാന്‍ പഴങ്കഞ്ഞിക്ക് കഴിയും.
ഇതിനൊപ്പം തന്നെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനും ഹോര്‍മോണ്‍ വ്യതിയാനങ്ങളെ തുലനപ്പെടുത്തുന്നതിനുമെല്ലാം പഴങ്കഞ്ഞി സഹായകമാണ് . ഇതിനൊപ്പം തൈരോ മോരോ കൂടി ചേര്‍ത്താല്‍ അത് ആരോഗ്യത്തിന് ഇരട്ടിഗുണം ചെയ്യും
പ്രതികരിക്കാൻ ഇവിടെ എഴുതുക