ബോളിവുഡ് താരം രൺബീർ കപൂർ ഇപ്പോൾ ‘അനിമൽ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ്. മകളുടെ ജനനത്തിന് ശേഷം താരം ഇപ്പോൾ ജോലിയിൽ തിരിച്ചെത്തിയിരിക്കുകയാണ്. ‘അനിമൽ’ എന്ന സിനിമയുടെ സെറ്റിൽ നിന്ന് രൺബീർ കപൂറിന്റെ നിരവധി ചിത്രങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട് . രക്തത്തിൽ കുളിച്ചിരിക്കുന്ന രൺബീറിനെയാണ് ഈ ചിത്രങ്ങളിൽ കാണുന്നത്.
വൈറലായ ചിത്രങ്ങളിൽ വളരെ പരുക്കൻ ലുക്കിലാണ് രൺബീർ എത്തുന്നത്. വെളുത്ത കുർത്ത ധരിച്ച്, നീളമുള്ള മുടിയുമാ ചിത്രങ്ങൾ കാണുന്നത്. ഒരു ആക്ഷൻ സീക്വൻസ് ചിത്രീകരിച്ചതിന് ശേഷമായിരിക്കും താരത്തിന്റെ ഈ ലുക്ക്. കാരണം നടന്റെ മുഖത്തും വസ്ത്രത്തിലും എല്ലാം രക്തക്കറകൾ കാണാം.
https://twitter.com/Iconic30i/status/1595440946447093762?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1595440946447093762%7Ctwgr%5E6cbe19b1ab84930052719c4db4ce8ba651cff1d0%7Ctwcon%5Es1_&ref_url=https%3A%2F%2Fenglish.jagran.com%2Fentertainment%2Franbir-kapoor-rugged-look-from-animal-sets-internet-on-fire-see-pics-10055179
പ്രതികരിക്കാൻ ഇവിടെ എഴുതുക