കൊച്ചി: പേണേക്കരയിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. വാടകയ്ക്കു താമസിച്ചിരുന്ന വീടിന്റെ മുകളിൽ നിന്നു വീണു ഗേറ്റിന്റെ കമ്പി തുളഞ്ഞു കയറി മരിച്ച നിലയിലായിരുന്നു മൃതദേഹം.
ഒഡിഷ സ്വദേശി കാലു നായക്(18) ആണ് മരിച്ചത്. ഇന്നലെ അർധരാത്രി 12 മണിയോടെയാണ് പോണേക്കര കരയിൽ മനയ്ക്കപ്പറമ്പ് കൃഷ്ണനഗർ റോഡിൽ വീടിന്റെ ടെറസിൽ നിന്നു ഗേറ്റിലേയ്ക്കു വീണത്.
കാൽ വഴുതി വീണതാകാം എന്നാണ് വിലയിരുത്തൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക