വേദ ജ്യോതിഷത്തിൽ ആകെ 12 രാശിചിഹ്നങ്ങൾ വിവരിച്ചിട്ടുണ്ട്. എല്ലാ രാശിചിഹ്നങ്ങളും ഒരു ഗ്രഹത്താൽ ഭരിക്കുന്നു. ഗ്രഹങ്ങളുടെയും രാശികളുടെയും ചലനത്തെ അടിസ്ഥാനമാക്കിയാണ് ജാതകം കണക്കാക്കുന്നത്.
എല്ലാ രാശിചിഹ്നങ്ങൾക്കും അവരുടേതായ സവിശേഷതകളും സ്വഭാവ സവിശേഷതകളും ഉണ്ട്, അത് ഒരാളുടെ വ്യക്തിത്വത്തെ നിർവചിക്കുന്നു. നിങ്ങളുടെ ദിവസം വരാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് അറിഞ്ഞുകൊണ്ട് ആരംഭിച്ചാൽ അത് സഹായകരമാകില്ലേ?
അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക് കാര്യവിജയം, അംഗീകാരം, ആരോഗ്യം, ബന്ധുസമാഗമം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. യാത്രകൾ വിജയിക്കാം. മേടം മുതല്‍ മീനം വരെ ഇന്ന്
മേടം
അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക് കാര്യവിജയം, അംഗീകാരം, ആരോഗ്യം, ബന്ധുസമാഗമം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. യാത്രകൾ വിജയിക്കാം. തൊഴിലന്വേഷണങ്ങൾ ഫലവത്താവാം. ധനതടസ്സം മാറിക്കിട്ടാം. ഇടപെടുന്ന കാര്യങ്ങളിൽ വിജയം കൈവരിക്കാം. ചർച്ചകൾ വിജയിക്കാം. വേണ്ടപ്പെട്ടവരുമായി സന്തോഷം പങ്കിടാം.
ഇടവം
കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക് കാര്യങ്ങൾ ഭാഗികമായി ശരിയാകാം. പ്രവർത്തനമാന്ദ്യം, ഉദരവൈഷമ്യം, യാത്രാതടസ്സം, ശരീരസുഖക്കുറവ് ഇവ കാണുന്നു. രാത്രി എട്ടുമണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, സൽക്കാരയോഗം ഇവ കാണുന്നു.
മിഥുനം
മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക് കാര്യപരാജയം, അപകടഭീതി, നഷ്ടം, ഇച്ഛാഭംഗം, മനഃപ്രയാസം ഇവ കാണുന്നു. രാത്രി എട്ടു മണി കഴിഞ്ഞാൽ മുതൽ ഗുണദോഷസമ്മിശ്രം. കാര്യങ്ങൾ ഭാഗികമായി ശരിയാവാം. ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ഇച്ഛാഭംഗം, വേദനാജനകമായ അനുഭവം ഇവ കാണുന്നു.
കർക്കടകം
പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം കാര്യവിജയം, തൊഴിലിൽ സ്ഥാനക്കയറ്റം, സുഹൃദ്മസാഗമം, ആരോഗ്യം, ഉല്ലാസം ഇവ കാണുന്നു. തടസ്സങ്ങൾ മാറിക്കിട്ടാം. കാണാതിരുന്ന സുഹൃത്തുക്കളെ കണ്ടുമുട്ടാം. പുതിയ സുഹൃദ്ബന്ധങ്ങൾ വന്നു ചേരാം. ചർച്ചകൾ വിജയിക്കാം. നിയമപരമായ വിജയങ്ങൾ വന്നു ചേരാം. ഉല്ലാസ നിമിഷങ്ങൾ വന്നു ചേരാം. സർക്കാരാനുകൂല്യം ലഭിക്കാം. രാത്രി എട്ടു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, അപകടഭീതി, ശരീരക്ഷതം, നഷ്ടം, ഇച്ഛാഭംഗം ഇവ കാണുന്നു.
ചിങ്ങം
മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക് കാര്യവിജയം, അംഗീകാരം, ആരോഗ്യം, മത്സരവിജയം, നിയമവിജയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. പുതിയ കോഴ്സുകൾക്കു പ്രവേശനം ലഭിക്കാം. യാത്രകൾ വിജയിക്കാം. പണമിടപാടുകൾ ഫലവത്താവാം. പുതിയ തൊഴിലിൽ പ്രവേശിക്കാം.
കന്നി
ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക് കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, യാത്രാതടസ്സം, മനഃപ്രയാസം, ശരീരസുഖക്കുറവ്, പരീക്ഷയിൽ സംതൃപ്തിക്കുറവ് ഇവ കാണുന്നു.
ചർച്ചകൾ വിജയിക്കാതെ വരാം. പ്രതീക്ഷിച്ച സന്ദേശങ്ങള്‍ ലഭിക്കാതെ വരാം. പ്രതികൂലമായ സന്ദേശങ്ങൾ ലഭിക്കാം. സുഖകരമല്ലാത്ത സന്ദേശങ്ങൾ ലഭിക്കാം. രാത്രി എട്ടു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, ആരോഗ്യം, അംഗീകാരം, പരീക്ഷാവിജയം, ശത്രുക്ഷയം ഇവ കാണുന്നു.
തുലാം
ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക് കാര്യവിജയം, സ്ഥാനലാഭം, അംഗീകാരം, അഭിമാനം, സന്തോഷം ഇവ കാണുന്നു. തടസ്സങ്ങൾ മാറിക്കിട്ടാം. ഞായറാഴ്ച വൈകുന്നേരം ആറു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, മനഃപ്രയാസം, യാത്രാതടസ്സം, ഉദരവൈഷമ്യം, ശരീരക്ഷതം, ധനതടസ്സം ഇവ കാണുന്നു.
വൃശ്ചികം
വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക് കാര്യവിജയം, അംഗീകാരം, സ്ഥാനലാഭം, ആരോഗ്യം, സ്ഥാനക്കയറ്റം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. യാത്രകള്‍ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. പുതിയ തൊഴിൽ ലഭിക്കാം.
വേണ്ടപ്പെട്ടവരുമായി സന്തോഷം പങ്കിടാം. രാത്രി എട്ടു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, ശരീരസുഖക്കുറവ്, യാത്രാതടസ്സം, മനഃപ്രയാസം, പ്രവർത്തനമാന്ദ്യം ഇവ കാണുന്നു.
ധനു
മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക് കാര്യപരാജയം, അഭിമാനക്ഷതം, മനഃപ്രയാസം, കലഹം, ശത്രുശല്യം. രാത്രി എട്ടു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, ഉത്സാഹം, സന്തോഷം ഇവ കാണുന്നു. ഇടപെടുന്ന കാര്യങ്ങളിൽ വിജയിക്കാം. പുതിയ സ്ഥാനങ്ങൾ ലഭിക്കാം. യാത്രകൾ വിജയിക്കാം.
മകരം
ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക് കാര്യവിജയം, നിയമവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, ആരോഗ്യം ഇവ കാണുന്നു. കിട്ടാതിരുന്ന പണം തിരികെ ലഭിക്കാം. പുതിയ വരുമാനസ്രോതസ്സുകൾ വന്നു ചേരാം. സർക്കാരാനുകൂല്യം ലഭിക്കാം. യാത്രകള്‍ വിജയിക്കാം. രാത്രി എട്ടു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, മനഃപ്രയാസം, അഭിമാനക്ഷതം, കലഹം, ശത്രുശല്യം ഇവ കാണുന്നു.
കുംഭം
അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക് കാര്യതടസ്സം, അലച്ചിൽ, ചെലവ്, ധനതടസ്സം, മനഃപ്രയാസം, ശരീരസുഖക്കുറവ് ഇവ കാണുന്നു. രാത്രി എട്ടു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, സുഹൃദ്സമാഗമം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.
മീനം
പൂരുരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, ബന്ധുസമാഗമം, ആരോഗ്യം, ധനയോഗം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. തടസ്സങ്ങള്‍ മാറിക്കിട്ടാം. യാത്രകൾ വിജയിക്കാം. വായ്പാശ്രമങ്ങൾ വിജയിക്കാം. നഷ്ടപ്പെട്ട പണം തിരികെ ലഭിക്കാം. കാണാതിരുന്ന സുഹൃത്തുക്കളെ കണ്ടുമുട്ടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക