ഒരു റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥന്റെ കാർക്കശ്യവുമായി മമ്മൂട്ടി എത്തിയ ചിത്രമായിരുന്നു പുഴു.
ഇപ്പോഴിതാ ചിത്രം പുറത്തിറങ്ങി മാസങ്ങൾക്കിപ്പുറം പുഴുവിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
പുഴുവിൽ മമ്മൂട്ടി നടത്തിയ മേക്കോവർ ഉൾപ്പടെയാണ് മേക്കിംഗ് വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒപ്പമുള്ളവരുടെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തുന്ന മമ്മൂട്ടിയെയും വീഡിയോയിൽ കാണാം. ഫ്രെയിം സെറ്റ് ചെയ്യുന്നതിന് ഇൻസ്ട്രക്ഷൻ നൽകുന്ന മമ്മൂട്ടിയെയും വീഡിയോയിൽ കാണാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക