ആര്‍ത്തവ സമയത്തെ നടുവേദന സ്ത്രീകള്‍ നേരിടുന്ന വലിയ പ്രശ്നമാണ്. കുറച്ച് ദിവസങ്ങള്ക്ക മുമ്പ് തന്നെ പലരേയും നടുവേദന അലട്ടാറുണ്ട്. എന്നാല്‍ ആര്‍ത്തവ സമയത്തെ നടുവേദന ശ്രദ്ധിക്കാണ്ട ഒരു കാര്യം തന്നെയാണ്. ആര്‍ത്തവ സമയത്ത് ശരീരത്തില്‍ പ്രോസ്റ്റാഗ്ലാന്‍ഡിന്‍ കുറയുന്നതിനാലാണ് നടുവേദന പോലുള്ള അവസ്ഥകള്‍ ഉണ്ടാവുന്നത്. ഗര്‍ഭാശയ സങ്കോചത്തിനും പ്രോസ്റ്റാഗ്ലാന്‍ഡിന്‍ കാരണമാകുന്നുണ്ട്. ഇത് പുറം വേദനയ്ക്ക് കാരണമാകുന്നു. ഇത് നിങ്ങളില്‍ സാധാരണമായി കാണുന്നതാണ്. എന്നാല്‍ ചില അവസരങ്ങളില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ആര്‍ത്തവ സമയത്ത് പലരും സാധാരണമാണ് എന്ന് വിചാരിക്കും. എന്നാല്‍ ആര്‍ത്തവ സമയവും ഇത് കൂടുതലാവുകയാണെ്ങ്കില് പലപ്പോഴും എന്ഡോമെട്രിയോസ്സ് അല്ലെങ്കില്‍ പെല്‍വിക് അണുബാധ പോലുള്ള പ്രശ്നങ്ങളെ സംശയിക്കണം. അതുകൊണ്ട് തന്നെ ആര്‍ത്തവ സമയത്തെ നടുവേദന നിസ്സാരമാക്കാതെ അതിലെ അപകടങ്ങളെ തിരിച്ചറിയേണ്ടതുണ്ട്.
സ്ത്രീകളില്‍ പലപ്പോഴും ക്യാന്‍സറസ് അല്ലാത്ത മുഴകള്‍ ഗര്‍ഭാശയത്തില്‍ ഉണ്ടാവുന്നു. ഇതിനെയാണ് ഫൈബ്രോയ്ഡ് എന്ന് പറയുന്നത്. ചിലത് വളരെ വലുതായി മാറുന്നു എന്നാല്‍ ചിലത് വലിപ്പം ഇല്ലാതെ ചെറുത് തന്നെയായി നിലകൊള്ളുന്നു. ഇവരില്‍ ആര്‍ത്തവസമയത്ത് നടുവേദന ഉള്‍പ്പെടെയുള്ള തീവ്രമായ വേദനകള്‍ ഉണ്ടാവുന്നു. പ്രൈമറി ഡിസ്മനോറിയ അര്‍ത്ഥമാക്കുന്നത് ആര്‍ത്തവം ഉണ്ടാകുന്നത് വേദനയുണ്ടാക്കുന്നു എന്നതാണ്. ഇത് ഒരു രോഗാവസ്ഥയല്ല എന്നാണ് പറയുന്നത്. നല്ലൊരു ശതമാനം സ്ത്രീകളും ഇത്തരം അവസ്ഥകള്‍ അനുഭവിക്കുന്നുണ്ട്. ചിലരില്‍ ഇത് അതിതീവ്രമായ വേദനയും അസ്വസ്ഥതകളും നല്കുന്നു. പോലുപ്രോസ്റ്റാഗ്ലാന്ഡിന് എന്ന രാസവസ്തുക്കളാണ് ആര്‍ത്തവ സമയത്ത് ഉണ്ടാവുന്ന ഇത്തരം വേദനകള്‍ക്ക് കാരണം. ആര്‍ത്തവത്തിന് തൊട്ടുമുമ്പ്, ഗര്‍ഭാശയത്തിലെ എന്‍ഡോമെട്രിയല്‍ കോശങ്ങള്‍ ധാരാളം പ്രോസ്റ്റാഗ്ലാന്‍ഡിനുകള്‍ ഉത്പാദിപ്പിക്കുന്നതാണ് ഇതിന്റെ പിന്നില്‍. ചിലരില്‍ വേദന വര്‍ദ്ധിക്കുമ്പോള്‍ അത് നടുവിന് താഴ് ഭാഗത്തേക്കും വര്‍ദ്ധിക്കുന്നു.
ചിലരില്‍ ഗര്‍ഭാശയ കോശം ഗര്ഭാശയതതിന് പുറത്ത് ശരീരത്തിന്റെ മറ്റേന്തെങ്കിലും ഭാഗത്ത് വളരുന്നു. ഇത് പലപ്പോഴും അതിതീവ്രമായ വേദനയുണ്ടാക്കുന്നു. ഈ രോഗാവസ്ഥയെ എന്‍ഡോമെട്രിയോസിസ് എന്ന് പറയുന്നു. ഇത് ആര്‍ത്തവ ക്രമക്കേടുകളും ആര്‍ത്തവരക്തം വര്‍ദ്ധിക്കുന്നതിനും കാരണമാകുന്നു. എന്‍ഡോമെട്രിയല്‍ ടിഷ്യു ഉള്ള പ്രദേശത്ത് അതികഠിനമായി വേദന അനുഭവപ്പെടാവുന്നതാണ്. നട്ടെല്ലിന് ചുറ്റും ആണ് ഇത്തരം കോശങ്ങള്‍ വളരുന്നത് എങ്കില്‍ ഇവരില്‍ അതികഠിനമായ വേദനയുണ്ടാവുന്നു. ഡോക്ടറെ കണ്ട് പരിഹാരം കാണുക. നല്ല ഉറക്കത്തിന് ശ്രമിക്കുക, നല്ല ഉറക്കം നിങ്ങളില്‍ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. നടുവേദനയുടെ കാര്യത്തില്‍ നാം ആദ്യം ശ്രദ്ധിക്കേണ്ടത് കൃത്യമായ ഉറക്കമില്ലായ്മ ഉണ്ടോ എന്നതാണ്. ഇത്തരം കാര്യങ്ങള്‍ അതീവ ഗൗരവത്തോടെ എടുക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക