കണ്ണൂർ: പറശ്ശിനി മുത്തപ്പൻ മടപ്പുര സന്നിധിയിൽ പുത്തരി തിരുവപ്പന മഹോത്സവം സമാപിച്ചു. ചൊവ്വാഴ്ച രാവിലെ നടന്ന കലശാട്ടത്തോടെ ഈ വർഷത്തെ പുത്തരി തിരുവപ്പന മഹോത്സവച്ചടങ്ങുകൾ അവസാനിച്ചു.
ഉത്സവം കൊടിയിറക്കുന്ന ചൊവ്വാഴ്ച രാവിലെ മുത്തപ്പൻ തിരുവപ്പന ഉണ്ടായിരുന്നില്ല. വൈകിട്ട് അഞ്ചിന് വെള്ളാട്ടമുണ്ടായി. ഇന്ന് രാവിലെ തിരുവപ്പനയും വൈകിട്ട് മുത്തപ്പൻ വെള്ളാട്ടവും പതിവ് രീതിയനുസരിച്ച് തുടർന്നുള്ള ദിവസങ്ങളിൽ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക