ശരീരഭാരം കുറയ്ക്കാന്‍ നിങ്ങളെ ഏറെ സഹായിക്കുന്നതാണ് ജീരകം. ഒട്ടനവധി ആരോഗ്യ ഗുണങ്ങളുമുണ്ട് ജീരകത്തിന്. അതിനാല്‍ തന്നെ ദിവസവും ഉപയോഗിക്കുന്നതില്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുന്നില്ല. ജീരകം ഇത്തരത്തില്‍ ദിവസവും ഉപയോഗിച്ചു നോക്കൂ. ശരീരഭാരം എളുപ്പത്തില്‍ കുറയ്ക്കാം
ജീരകവും ഉലുവയും
ഒരു ടീസ്പൂണ്‍ ജീരകപ്പൊടി ഒരു ടീസ്പൂണ്‍ തൈരില്‍ കലര്‍ത്തി 15 ദിവസം ഭക്ഷണത്തിന് ശേഷം കഴിക്കുക. മാറ്റം കാണും. ഒരു കപ്പ് വെള്ളം തിളപ്പിച്ച് അതില്‍ ജീരകപ്പൊടി ചേര്‍ക്കുക. പാനീയം കൂടുതല്‍ രുചികരമാക്കാന്‍ നിങ്ങള്‍ക്ക് അല്പം ഉപ്പും ഇതിലേക്ക് ചേര്‍ക്കാം. 20 ദിവസത്തേക്ക് എല്ലാ ദിവസവും ഭക്ഷണത്തിന് ശേഷം ഈ വെള്ളം കുടിക്കുക.
ജീരക വെള്ളവും കറുവപ്പട്ടയും
ഒരു രാത്രി മുഴുവന്‍ ജീരകം കുതിര്‍ത്തുവയ്ക്കുക. പിറ്റേന്ന് രാവിലെ ഈ വെള്ളത്തില്‍ ഒരു നുള്ള് കറുവപ്പട്ട ചേര്‍ക്കുക. കറുവപ്പട്ടയ്ക്ക് ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങളുണ്ട്, ഇത് ഗ്ലൂക്കോസിന്റെ അളവ് നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഈ വെള്ളം പതിവായി ഉപയോഗിക്കുന്നത് നിങ്ങളുടെ ശരീര ഭാരം വേഗത്തില്‍ കുറയ്ക്കാന്‍ സഹായിക്കും.
ജീരകം, നാരങ്ങ
2 ടേബിള്‍സ്പൂണ്‍ ജീരകം 5-6 മണിക്കൂര്‍ അല്ലെങ്കില്‍ രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്തു വയ്ക്കുക. അതിനുശേഷം, രാവിലെ ഈ ജീരകം തിളപ്പിച്ച് പാനീയം ഫില്‍ട്ടര്‍ ചെയ്യുക. ഇനി ഇതിലേക്ക് ചെറുനാരങ്ങാനീര് ചേര്‍ത്ത് വെറുംവയറ്റില്‍ 2 ആഴ്ച കുടിക്കുക.
ജീരകവും തൈരും
ഒരു ടീസ്പൂണ്‍ ജീരകപ്പൊടി ഒരു ടീസ്പൂണ്‍ തൈരില്‍ കലര്‍ത്തി 15 ദിവസം ഭക്ഷണത്തിന് ശേഷം കഴിക്കുക. മാറ്റം കാണും. ഒരു കപ്പ് വെള്ളം തിളപ്പിച്ച് അതില്‍ ജീരകപ്പൊടി ചേര്‍ക്കുക. പാനീയം കൂടുതല്‍ രുചികരമാക്കാന്‍ നിങ്ങള്‍ക്ക് അല്പം ഉപ്പും ഇതിലേക്ക് ചേര്‍ക്കാം. 20 ദിവസത്തേക്ക് എല്ലാ ദിവസവും ഭക്ഷണത്തിന് ശേഷം ഈ വെള്ളം കുടിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക