ഷെഫീക്കിന്റെ സന്തോഷം സിനിമയുടെ നിർമാതാക്കൾ താനുൾപ്പടെയുള്ളവർക്ക് പ്രതിഫലം കൃത്യമായി നൽകിയിട്ടുണ്ടെന്ന് സംവിധായകനായ അനൂപ് പന്തളം.
‘‘നടൻ ബാല ഒരു ഓൺലൈൻ ചാനലിന് നടത്തിയ സംഭാഷണത്തിൽ എന്റെ പേരുൾപ്പെട്ടതുകൊണ്ടാണ് ഈ വിശദീകരണം. ഷെഫീക്കിന്റെ സന്തോഷം എന്ന എന്റെ ആദ്യ സിനിമ എഴുതി സംവിധാനം ചെയ്ത എനിക്ക് കൃത്യമായി പ്രതിഫലം ലഭിക്കുകയുണ്ടായി.
മറ്റു ടെക്നിഷ്യൻസിനും അവരുടെ പ്രതിഫലങ്ങൾ കൊടുത്തതായി ആണ് എന്റെ അറിവിൽ. അദ്ദേഹത്തെ ഈ സിനിമയിൽ റെക്കമെന്റ് ചെയ്തത് തന്നെ ഉണ്ണി ബ്രോ ആണ്. സിനിമയിൽ നല്ലൊരു കഥാപാത്രമാണ് ബാലയ്ക്ക്.
പ്രതിഫലം വേണ്ടെന്നു പറഞ്ഞ് അഭിനയിക്കാൻ തയാറായ നടനാണ് ബാല, എന്നിട്ടും രണ്ട് ലക്ഷം രൂപ പ്രതിഫലമായി അദ്ദേഹത്തിന് നൽകി; ഷെഫീക്കിന്റെ സന്തോഷം സിനിമയുടെ നിർമാതാക്കൾ പ്രതിഫലം നൽകാതെ വഞ്ചിച്ചുവെന്ന ബാലയുടെ ആരോപണത്തിൽ മറുപടിയുമായി ലൈൻ പ്രൊഡ്യൂസർ
അദ്ദേഹമത് നന്നായി ചെയുകയും പ്രേക്ഷക പ്രശംസ പിടിച്ചുപറ്റുകയും ചെയ്തതിൽ സന്തോഷം. സിനിമ നന്നായി പൂർത്തിയാക്കാൻ എല്ലാവരും സഹകരിക്കുകയും ഇപ്പോൾ വിജയം നേടിയ സന്തോഷത്തിലും ആണ് ഞങ്ങൾ. ഈ സമയത്ത് ഇത്തരം വിഷയങ്ങളിൽ എന്റെ പേര് വലിച്ചിഴക്കുന്നതിൽ വിഷമമുണ്ട്.’’–അനൂപ് പന്തളം പറഞ്ഞു.
സിനിമയുടെ സംവിധായകനും ചില സാങ്കേതിക വിദഗ്ധർക്കും പ്രതിഫലം നൽകിയില്ലെന്ന ബാലയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അനൂപ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക