ഈയടുത്തായി സിനിമകളേക്കാൾ ഉപരി ഇന്റർവ്യൂകൾ സൂപ്പർഹിറ്റായി മാറിയ നടനാണ് ധ്യാൻ ശ്രീനിവാസൻ. താരത്തിന്റേതായി വന്ന ഒടുമിക്ക എല്ലാ ഇന്റർവ്യൂകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ താരം തന്റെ ജ്യേഷ്ഠനും നടനും സംവിധായകനും ഗായകനുമൊക്കെയായ വിനീത് ശ്രീനിവാസനെ പറ്റി പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്.
“ശരിക്കും എനിക്കൊരു കാര്യം പറയാനുണ്ട്, നിങ്ങള്‍ ഏട്ടന്റെ ഇന്റര്‍വ്യു ഇനിയെടുക്കരുത്. നിങ്ങള്‍ എന്റെ മാത്രം ഇന്റര്‍വ്യു എടുക്കണം. എന്തായാലും, നിങ്ങള്‍ ഓണ്‍ലൈന്‍ മീഡിയ ഒരു തീരുമാനം എടുക്കണം . ഒന്നെങ്കില്‍ ഞാന്‍, അല്ലെങ്കില്‍ എന്റെ ചേട്ടന്. ഞാന്‍ വന്ന് പറയുന്ന കഥകളൊക്കെ കള്ളമാണെന്ന് പറഞ്ഞ് എന്നെ ഡിഫെയിം ചെയ്യുകയാണ്. മിക്കവാറും മാനനഷ്ടത്തിന് ഞാന്‍ കേസ് കൊടുക്കും.
ഒരു രക്ഷയില്ല സത്യത്തില്‍, എല്ലാവരും ഇപ്പോള്‍ എന്നോട് ചോദിക്കും ഞാന്‍ പറയുന്നതൊക്കെ സത്യമാണോയെന്ന്. അതുകൊണ്ട് ഞാന്‍ ഇനി ഒന്നും പറയുന്നില്ലെന്നാണ് ധ്യാന്‍ പറയുന്നത്. ആര്‍ക്കെങ്കിലുമൊക്കെ ഒരു വിശ്വാസം വേണ്ടേ” എന്നും ധ്യാന്‍ ചിരിച്ചു കൊണ്ട് ചോദിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക