ഉറക്കെ സംസാരിച്ചതിന്റെ ഫലമായോ അല്ലെങ്കിൽ ഗാനമേള പ്രഭാഷണം എന്നിവയൊക്കെ നടത്തി നമ്മുടെ ശബ്ദമടഞ്ഞു പോയാൽ ശബ്ദം നമുക്ക് ഒരു പ്രയാസവും കൂടാതെ പുറത്തേക്ക് വരുവാൻ നെയ്യ് ചേർത്ത് ഭക്ഷണം കഴിച്ച് ഇരട്ടിമധുരം കഷായം വെച്ച് സേവിക്കുകയും ചെയ്യുക.
നാടൻ പശുവിന്റെ നെയ്യ് അമൃതാണ്. നെയ്യ് നിത്യവും കഴിച്ചാൽ രോഗങ്ങളില്ലാതെ ജീവിക്കാം
രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും കാഴ്ച ശക്തിയുടേയും കണ്ണുകളുടേയും സംരക്ഷണത്തിനും ഹൃദയാരോഗ്യത്തിനും രക്തസമ്മർദ്ദം ഷുഗർ കൊളസ്ട്രോൾ എന്നിവ നിയന്ത്രിക്കുന്നതിനും ബുദ്ധി ശക്തിയും ഓർമ്മ ശക്തിയും വർദ്ധിപ്പിക്കുന്നതിനും അമിതവണ്ണവും കുടവയറും കുറക്കുന്നതിനും കുടലിന്റെ പ്രവർത്തനം സുഗമമാക്കുന്നതിനും ദഹനസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും എല്ലിന്റേയും പല്ലിന്റേയും ആരോഗ്യത്തിനും നാടൻ പശുവിന്റെ നെയ് നിത്യവും കഴിക്കുന്നത് വളരെ ഫലപ്രദമാണ്.
നിത്യവും ഭക്ഷണത്തിൽ നെയ്യ് ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് ഉത്തമമാണെന്ന് ആയൂർവേദം പറയുന്നു.
പ്രത്യേകം ഓർമിപ്പെടുത്തുന്നു നാടൻ പശുവിന്റെ നെയ് കഴിച്ചാൽ കൊളസ്ട്രോൾ ഒരിക്കലും കൂടില്ല കുറയുകയാണ് ചെയ്യുക. മേൽ പറഞ ഗുണങ്ങൾ കിട്ടണമെങ്കിൾ ശുദ്ധമായ നെയ്യ്തന്നെ വേണം
പ്രതികരിക്കാൻ ഇവിടെ എഴുതുക