എല്ലാ ഭക്ഷണവും കഴിക്കാൻ സാധിക്കാത്തവരാണ് പ്രമേഹ രോഗികൾ. പഴങ്ങൾ പച്ചക്കറികൾ കൊടുക്കുമ്പോൾ പോലും ഒരു പാട് ശ്രദ്ധിക്കണം. പ്രമേഹരോഗികൾക്ക് കഴിക്കാവുന്ന പച്ചക്കറികൾ ഏതെല്ലാം എന്ന് നോക്കാം
വൈറ്റമിന്‍ സി, എ, പൊട്ടാസ്യം, ഫൈബര്‍ എന്നിവടങ്ങിയ തക്കാളി പ്രമേഹരോഗികള്‍ക്കു ചേര്‍ന്ന നല്ല പച്ചക്കറിയാണ്. ബ്രൊക്കോളി ഇത്തരത്തിലുള്ള ഒരു പച്ചക്കറിയാണ്. ധാരാളം നാരുകളടങ്ങിയ, കൊഴുപ്പു കുറഞ്ഞ ഒന്ന്. വൈറ്റമിന്‍ എ, സി എന്നിവ ധാരാളം അടങ്ങിയ ഒന്ന്.
വൈറ്റമിന്‍ കെ, സി, പൊട്ടാസ്യം എന്നിവയടങ്ങിയ കുക്കുമ്പര്‍ രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിയ്ക്കാനുള്ള കഴിവുണ്ട്. ബീന്‍സില്‍ കൊളസ്ട്രോള്‍ തീരെയില്ല. മാത്രമല്ല, അയേണ്‍, കാല്‍സ്യം, വൈറ്റമിന്‍ എ, ഫോളേറ്റ് തുടങ്ങിയവ ധാരാളം അടങ്ങിയിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക