ദേഹാസ്വാസ്ത്യത്തെ തുടർന്ന് നടൻ ശരത് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടനെ ചെന്നൈ അപ്പോളൊ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നടന്റെ ആരോഗ്യ സ്ഥിതിയിൽ ഔദ്യോഗിക സ്ഥിരീകരണങ്ങൾ വന്നിട്ടില്ല.
ശരത് കുമാറിന്റെ ഭാര്യയും നടിയുമായ രാധികയും മകൾ വരലക്ഷ്മിയും ആശുപത്രിയിൽ ഉണ്ട്. തമിഴിലും തെലുങ്കിലുമായി വരാനിരിക്കുന്ന ചിത്രങ്ങളുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ശരത്കുമാർ അടുത്ത കാലത്തായി ചെന്നൈയ്ക്കും ഹൈദരാബാദിനുമിടയിൽ യാത്രയിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക