ഹെല്‍മറ്റ് ഉപയോഗിക്കുന്നവര്‍ പറഞ്ഞു കേള്‍ക്കുന്ന പ്രശ്നമാണ് മുടികൊഴിച്ചല്‍. അത്തരക്കാര്‍ക്കു വേണ്ടി ചില കാര്യങ്ങളിതാ. മുടി നനഞ്ഞിരിക്കുമ്പോള്‍ ഹെല്‍മെറ്റ് ധരിക്കാതിരിക്കുന്നതാണ് എല്ലായ്പ്പോഴും നല്ലത്. നനഞ്ഞ മുടിയില്‍ ഹെല്‍മെറ്റ് ധരിക്കുമ്പോള്‍ തലയില്‍ ബാക്ടീരിയകള്‍ പെരുകുന്നതിന് ഇത് കാരണമാകുന്നുണ്ട്. മുടി കൊഴിയാനും കാരണമാകുന്നു.
മുടി കൊഴിച്ചില്‍ മാറ്റാന്‍ ഇടയ്ക്ക് കറ്റാര്‍വാഴ ജെല്‍ ഉപയോഗിച്ച് മുടി മസാജ് ചെയ്ത് കൊടുക്കുന്നത് നല്ലതാണ്. അതുപോലെ, ബദാം ഇട്ട് എണ്ണ കാച്ചി ഉപയോഗിക്കുന്നതും നല്ലതുതന്നെ. ഹെല്‍മെറ്റ് ധരിക്കും മുന്‍പ് തലയില്‍ ഒരു കട്ടി കുറഞ്ഞ തുണികൊണ്ട് കെട്ടുന്നത് വളരെ നല്ലതാണ്. ഇത് മുടിയെ ഡാമേജ് ആക്കുന്നതില്‍ നിന്നും സംരക്ഷിക്കുകയും തലയിലെ വിയര്‍പ്പ് വലിച്ചെടുക്കുന്നതിന് സഹായിക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക