അഞ്ചിലൊരു പുരുഷന് ഉദ്ധാരണക്കുറവ് പ്രശ്നം ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. സമ്മർദ്ദം, വിഷാദം, ഉത്കണ്ഠ, ഉയർന്ന രക്തസമ്മർദ്ദം, ചില മരുന്നുകളുടെ ഉപയോഗം, എൻഡോക്രൈൻ അല്ലെങ്കിൽ ഹോർമോൺ പ്രശ്നങ്ങൾ, മദ്യപാനം, പുകവലി, പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവയെല്ലാം ഉദ്ദാരണക്കുറവിന് കാരണമാകാം.
ഉദ്ദാരണക്കുറവ് പരിഹരിക്കാൻ ഏതൊക്കെ ഭക്ഷണങ്ങൾ കഴിക്കണമെന്നറിയാം…
1. ബ്ലാക്ക്ബെറി
ഫ്ലേവനോയിഡ് അടങ്ങിയ ഭക്ഷണങ്ങൾ പതിവായി കഴിക്കുന്നത് ഇഡിയുടെസാധ്യ കുറയ്ക്കുമെന്ന് ഒരു പഠനത്തിൽ പറയുന്നു. ബ്ലാക്ക്ബെറികളിൽ ആറ് വ്യത്യസ്ത തരം ഫ്ലേവനോയ്ഡുകൾ ഉണ്ട്. ഡാർക്ക് ചോക്ലേറ്റ് ഫ്ലേവനോയ്ഡുകളുടെ മറ്റൊരു മികച്ച ഉറവിടമാണ്.
2. തണ്ണിമത്തൻ
തണ്ണിമത്തനിൽ കാണപ്പെടുന്ന എൽ-സിട്രുലിൻ ഇഡി പ്രശ്നം പരിഹരിക്കാൻ സഹായിക്കുമെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു. തണ്ണിമത്തൻ കഴിക്കുന്നത് ലിംഗത്തിലേക്കുള്ള രക്തചംക്രമണം വർദ്ധിപ്പിക്കും. എന്നിരുന്നാലും ഈ സാധ്യത വിലയിരുത്തുന്നതിന് കൂടുതൽ ഗവേഷണം ആവശ്യമാണ്. ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്ന ലൈക്കോപീനും തണ്ണിമത്തനിൽ അടങ്ങിയിട്ടുണ്ട്.
3. പാലക്ക് ചീര
പാലക്ക് ചീരയിൽ ഉയർന്ന അളവിൽ ഫോളേറ്റ് (ഫോളിക് ആസിഡ്) ഉണ്ട്. വിറ്റാമിൻ ബി 9 ന്റെ സ്വാഭാവിക രൂപമാണ് ഫോളേറ്റ്. ഇഡി പ്രശ്നമുള്ള പുരുഷന്മാർക്ക് പലപ്പോഴും ഫോളിക് ആസിഡിന്റെ അളവ് കുറവാണെന്ന് ഒരു പഠനം കണ്ടെത്തി. ഫോളിക് ആസിഡിന്റെ അളവ് വർദ്ധിപ്പിക്കുന്നത് ഇഡിയുടെ പ്രത്യാഘാതങ്ങൾ തടയാൻ സഹായിക്കുമെന്നറിയാൻ കൂടുതൽ അന്വേഷണം ആവശ്യമാണ്.
4. ഓട്സ്
ഓട്സിൽ അമിനോ ആസിഡ് എൽ-അർജിനൈൻ അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകളുടെ മിനുസമാർന്ന പേശികളുടെ പാളി വിശ്രമിക്കാനും രക്തയോട്ടം വർദ്ധിപ്പിക്കാനും കഴിയും. എൽ-അർജിനൈൻ സപ്ലിമെന്റേഷൻ ഇഡിക്ക് ഫലപ്രദമാകുമെന്ന് ഒരു പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.
5. പിസ്ത
പിസ്ത കഴിക്കുന്നത് ഇഡിയെ അകറ്റാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. രക്തയോട്ടം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ആന്റിഓക്സിഡന്റുകളുടെ ഉറവിടമാണ് പിസ്ത.
6. മാതളനാരങ്ങ ജ്യൂസ്
മാതളനാരങ്ങ ജ്യൂസിൽ കാണപ്പെടുന്ന ആന്റിഓക്സിഡന്റുകൾ നൈട്രിക് ഓക്സൈഡിന്റെ അളവ് വർദ്ധിപ്പിക്കുകയും ഇഡി മെച്ചപ്പെടുത്തുകയും ചെയ്യുന്നതായി കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു.
7. വാഴപ്പഴം
വാഴപ്പഴത്തിൽ പൊട്ടാസ്യം കൂടുതലാണ്. വാഴപ്പഴത്തിലും ധാരാളം ഫ്ലേവനോയ്ഡുകൾ അടങ്ങിയിട്ടുണ്ട്. ആഴ്ചയിൽ കുറഞ്ഞത് മൂന്ന് ഫ്ലേവനോയിഡ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്ന പുരുഷന്മാർക്ക് ശരാശരി 10 ശതമാനം ഇഡി അനുഭവപ്പെടാനുള്ള സാധ്യത കുറവാണെന്ന് ഗവേഷണത്തിൽ കണ്ടെത്തി.
8. മത്സ്യം
ഒമേഗ-3 ഫാറ്റി ആസിഡുകൾ മിക്ക മത്സ്യങ്ങളിലും കാണപ്പെടുന്നു, ഇത് രക്തയോട്ടം വർദ്ധിപ്പിക്കാൻ സഹായിക്കും. ഒമേഗ -3 ഫാറ്റി ആസിഡുകൾ ഇഡി മെച്ചപ്പെടുത്താൻ സഹായിച്ചതായി ഒരു പഠനം കണ്ടെത്തി. ട്യൂണ, സാൽമൺ, മത്തി, ചിപ്പി, അയല തുടങ്ങിയ മത്സ്യങ്ങളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ ഉൾപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക