പേര ഇലകള്‍ക്ക് മുടികൊഴിച്ചിലിനെ പൂര്‍ണമായും തടയാനാകും. അതും ചുരുങ്ങിയ സമയം കൊണ്ട്. പേരയിലകളില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ ബി യാണ് മുടിയ്ക്ക് ഗുണകരമാകാനുള്ള പ്രധാന കാരണം. മുടിയുടെ ആരോഗ്യത്തിനും തഴച്ചു വളരുന്നതിനും വിറ്റാമിന്‍ ബി അത്യാവശ്യമാണ്.
ചെയ്യേണ്ട വിധം
ഒരു ലിറ്റര്‍ വെള്ളമെടുത്ത് അതില്‍ ഒരു കൈനിറയെ പേരയ്ക്കയിലകള്‍ ചേര്‍ത്ത് 20 മിനിറ്റ് തിളപ്പിക്കുക. അത് അടുപ്പില്‍ നിന്നും വാങ്ങിവെച്ച് തണുക്കുന്നത് വരെ കാത്തിരിക്കുക. ഈ കഷായം നിങ്ങളുടെ തലയോട്ടിയില്‍ മുടി വളരുന്നിടത്ത് നന്നായി തേച്ചുപിടിപ്പിക്കുക. ശേഷം ഒരുമണിക്കൂറെങ്കിലും കാത്തിരുന്ന ശേഷം കഴുകിക്കളയാം. ഇത് അടുത്ത ദിവസങ്ങളിലും തുടരുക. അല്ലെങ്കില്‍ ഒരു രാത്രി മുഴുവന്‍ ഇങ്ങനെ പേരയ്ക്കയില മിശ്രിതം തലയില്‍ തേച്ച് പിടിപ്പിച്ച് അടുത്ത ദിവസം രാവിലെ കഴുകിക്കളയാം. ഇതുപയോഗിച്ച് തലയില്‍ മസാജ് ചെയ്യുന്നത് മുടികൊഴിച്ചില്‍ തടയുകയും. മുടിയുടെ വേരുകള്‍ക്ക് ശക്തി നല്‍കുകയും ചെയ്യും. പേരയിലയായത് കൊണ്ട് മറ്റു പാര്‍ശ്വഫലങ്ങളുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക