കോട്ടയം: മേയ് ഒന്നു മുതൽ വേണാട് എക്സ്പ്രസിന് എറണാകുളം സൗത്ത് സ്റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകില്ലെന്ന് റെയിവേ അറിയിച്ചു. ഷൊർണൂർ നിന്ന് തിരിച്ചുള്ള സർവീസിലും സൗത്ത് സ്റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകില്ല. സ്റ്റേഷനിൽ നടക്കുന്ന അറ്റകുറ്റപ്പണി കാരണമാണ് താൽക്കാലികമായി സ്റ്റോപ്പ് ഒഴിവാക്കിയത്.
ഇതോടെ, എറണാകുളം നോർത്ത് – ഷൊർണൂർ റൂട്ടിൽ വേണാട് എക്സ്പ്രസ് നിലവിലെ സമയക്രമത്തേക്കാൾ 30 മിനിറ്റോളം മുൻപേ ഓടും. തിരിച്ചുള്ള യാത്രയിൽ എറണാകുളം നോർത്ത് മുതൽ തിരുവനന്തപുരം വരെ എല്ലാ സ്റ്റേഷനിലും 15 മിനിറ്റോളം നേരത്തെ എത്തും.
പുതുക്കിയ സമയമനുസരിച്ച് എറണാകുളം ടൗൺ സ്റ്റേഷനിൽ നിന്ന് രാവിലെ 9.55ന് പുറപ്പെടുന്ന ട്രെയിൻ 12.25ന് ഷൊർണൂർ ജംഗ്ഷനിൽ എത്തിച്ചേരും. നിലവിൽ ഷൊർണൂരിൽ എത്തുന്നത് 12.50നാണ്.
വൈകീട്ട് 5.15നാണ് തിരിച്ച് എറണാകുളം ടൗൺ സ്റ്റേഷനിൽ എത്തിച്ചേരുക. രാത്രി പത്തിന് തിരുവനന്തപുരത്ത് എത്തും. എറണാകുളം സൗത്ത് ഒഴിവാക്കുന്നതോടെ 25 മിനിറ്റ് നേരത്തേ ട്രെയിൻ തിരുവനന്തപുരത്ത് എത്തും. ഇതിനനുസരിച്ച് മറ്റു സ്റ്റേഷനുകളിലും ട്രെയിൻ നേരത്തേയെത്തും.
ഷൊർണൂരിലേക്കുള്ള പുതുക്കിയ സമയം
എറണാകുളം നോർത്ത്: 9.50 AM
ആലുവ: 10.15 AM
അങ്കമാലി: 10.28 AM
ചാലക്കുടി: 10.43 AM
ഇരിങ്ങാലക്കുട: 10.53 AM
തൃശൂർ : 1 1.18 AM
വടക്കാഞ്ചേരി: 11.40 AM
ഷൊർണൂർ ജം.: 12.25 PM
തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയിലെ പുതുക്കിയ സമയക്രമം
എറണാകുളം നോർത്ത്: 05.15 PM
തൃപ്പൂണിത്തുറ: 05.37 PM
പിറവം റോഡ്: 05.57 PM
ഏറ്റുമാനൂർ: 06.18 PM
കോട്ടയം: 06.30 pm
ചങ്ങാശ്ശേരി: O6.50 PM
തിരുവല്ല: 07.00 PM
ചെങ്ങന്നൂർ: 07.11 PM
ചെറിയനാട്: 07.19 PM
മാവേലിക്കര: 07.28 PM
കായംകുളം: 07.40 PM
കരുനാഗപ്പള്ളി: 07.55 pm
ശാസ്താംകോട്ട: 08.06 PM
കൊല്ലം ജം: 08:27 PM
മയ്യനാട്: 08.39 PM
പരവൂർ: 08.44 PM
വർക്കല ശിവഗിരി: 08.55 PM
കടയ്ക്കാവൂർ: 09.06 PM
ചിറയിൻകീഴ്: 09.11 PM
തിരുവനന്തപുരം പേട്ട: 09.33 PM
തിരുവനന്തപുരം സെൻട്രൽ: 10.00 PM
പ്രതികരിക്കാൻ ഇവിടെ എഴുതുക