ഹോണ്ടയുടെ നിർമാണ നിലവാരം, ഫിനിഷിങ്, ഈട്; ഈ മൂന്നു കാര്യത്തിൽ കണ്ണുംപൂട്ടി വിശ്വസിക്കാവുന്ന ബ്രാൻഡാണ് .ഹോണ്ട എന്ന ബ്രാൻഡിന്റെ ലക്ഷോപലക്ഷം വരുന്ന ആരാധകർ പറയുന്നതാണിത്. സത്യത്തിൽ ഇതു ശരിയാണോ? അതിനുള്ള ഉത്തരം നിരത്തു നിറഞ്ഞോടുന്ന ഹോണ്ട വാഹനങ്ങൾതന്നെയാണ്.ചെറിയൊരു ഉദാഹരണം മാത്രം ടൂവീലർ വിഭാഗത്തിൽ ഹോണ്ട എന്ന പേരിനെക്കാളും ‘ആക്ടീവ’ എന്ന പേരു വളർന്നത്. ഇന്ത്യൻ വിപണിയിൽ സ്കൂട്ടർ മുതൽ 1800 സിസി മോട്ടർ സൈക്കിളുകൾവരെ അവതരിപ്പിച്ച ഹോണ്ട ക്രൂസർ നിരയിൽ പുതിയ മോഡലുകളുമായി സജീവമാകുകയാണ്.പുതിയതായി അവതരിപ്പിച്ച സിബി 350, 350 സിസി സെഗ്മെന്റിലെ മൂന്നാമത്തെ മോഡലാണ്.സിബി 350യുടെ വരവ് റോയൽ എൻഫീൽഡിന്റെ തട്ടകമായി 350 സിസി ക്രൂസർ വിഭാഗത്തിൽ ശക്തമായ വെല്ലുവിളിയുമായാണ്.
ക്ലാസിക് ലുക്ക്
സിബി 350യ്ക്ക് കാഴ്ചയിൽ തനി ക്ലാസിക് മോട്ടർ സൈക്കിളുകളുടെ ലുക്കാണ്. റോയൽ എൻഫീൽഡ് ക്ലാസിക് 350യോടു ഒറ്റനോട്ടത്തിൽ സാമ്യം തോന്നാമെങ്കിലും വലുപ്പത്തിലുള്ള എടുപ്പ് സിബി 350 യ്ക്കുതന്നെയാണ്. 15.2 ലീറ്ററിന്റെ മസ്കുലർ ടാങ്കാണ്.ഉയരം കൂടിയ വീതിയേറിയ ഹാൻഡിൽ ബാറും ക്രോ ചുറ്റോടുകൂടിയ വലിയ ഹെഡ്ലൈറ്റും മികച്ച തലയെടുപ്പു നൽകുന്നുണ്ട്.സിബി 350യുടെ ക്ലാസിക് ശൈലിയിലുള്ള കവറോടുകൂടിയ ടെലിസ്കോപ്പിക് ഫോർക്കും വലിയ ഫെൻഡറും കൂടിച്ചേരുമ്പോൾ മാസ് ലുക്കാണ് നൽകുന്നത്.ഹൈനസിനെക്കാളുമുണ്ട് നീളവും ഉയരവും. വീതി 12 എംഎം കുറവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക