തണുപ്പ് കാലം ചർമത്തിന് പല പ്രശ്നങ്ങളും ഉണ്ടാവാറുണ്ട്. അതിനാൽ തന്നെ വിന്ററില്‍ മേയ്ക്കപ്പ ചെയ്യുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിയ്ക്കേണ്ടതുണ്ട്. കാരണം ചര്‍മം വല്ലാതെ വരണ്ടു പോകുന്ന കാലമായതു കൊണ്ടു തന്നെ വളരെ കുറച്ചു മേയ്ക്കപ്പാണ് നല്ലത്. തണുപ്പ് കാല മേക്കപ്പിൽ ശ്രദ്ധിക്കേണ്ടത്
മേയ്ക്കപ്പ് ചെയ്യുന്നതിനു മുന്‍പായി മുഖത്തു നല്ലൊരു മോയിസ്ചറൈസര്‍ ഉപയോഗിക്കണം. ക്രീം ഫൗണ്ടേഷനുകള്‍ ഉപയോഗിക്കുന്നതാണ് കൂടുതല്‍ നല്ലത്. മഞ്ഞുകാലത്ത് കണ്ണുകള്‍ക്ക് ഉപയോഗിക്കുന്ന ഷെയ്ഡുകളും ശ്രദ്ധിച്ച് തെരഞ്ഞെടുക്കണം. ഈ കാലത്ത് ഗോള്‍ഡ് അല്ലെങ്കില്‍ മെറ്റാലിക് ഷെയ്ഡുകള്‍ വേണം തെരഞ്ഞെടുക്കാന്‍. കണ്ണ് കൂടുതല്‍ മനോഹരമാകാന്‍ അരുകുകളില്‍ ഒരു സ്മോകി ടച്ച് നല്‍കാം. തണുപ്പത്ത് ചുണ്ടുകള്‍ വരണ്ട് പൊട്ടാതിരിക്കാന്‍ ലിപ് ബാം തീര്‍ച്ചയായും ഉപയോഗിക്കണം. നിറം കൂടിയവയാണ് ഈ കാലത്ത് കൂടുതല്‍ ഭംഗി നല്‍കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക